തമിഴ് ചലച്ചിത്രലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന പുതിയ ചിത്രമായ ‘മണ്ടാടി’യുടെ ഔദ്യോഗിക ടീസർ റിലീസ് ചെയ്തു. കടലിന്റെ പശ്ചാത്തലത്തിലുള്ള അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് സിനിമ പറയുന്നതെന്നാണ് പുറത്തുവന്ന ടീസർ നൽകുന്ന സൂചന.
സെൻസർ ബോർഡിന്റെ യുഎ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം വരുന്ന സെപ്റ്റംബർ 4ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മണ്ടാടി’.
അദ്ദേഹത്തിന്റെ മുൻചിത്രമായ ‘സെൽഫി’ക്ക് ശേഷം ഒരുങ്ങുന്ന പുതിയ സംരംഭമാണിത്. കേരളത്തിലെ തിയറ്ററുകളിൽ ചിത്രം എത്തിക്കുന്നത് പ്രമുഖ നിർമ്മാതാവ് ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്.
ആർഎസ് ഇൻഫോടെയ്ൻമെൻ്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ തെലുങ്ക് താരം സുഹാസ് വില്ലൻ വേഷത്തിൽ എത്തുമ്പോൾ, നായികയായി വേഷമിടുന്നത് മഹിമ നമ്പ്യാർ ആണ്.
കടലോര മേഖലയുടെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഒരു ആക്ഷൻ ഡ്രാമയായാണ് ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏകദേശം 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്ത് നടക്കുന്ന സവിശേഷമായ ഒരു കായികയിനത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത് എന്നാണ് സൂചന.
സെയിലിംഗ് ബോട്ട് മത്സരവുമായി ബന്ധപ്പെട്ട ഈ വിനോദത്തിൽ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിനെയാണ് ‘മണ്ടാടി’ എന്ന് വിശേഷിപ്പിക്കുന്നത്.
ഇതുവരെ കാണാത്ത മാസ് ലുക്കിലാണ് നടൻ സൂരി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സൂരിയെ കൂടാതെ പ്രശസ്ത താരം സത്യരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കൂടാതെ മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ദേശീയ പുരസ്കാര ജേതാവ് ജി വി പ്രകാശ് സംഗീതവും, എസ് ആർ കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലായാണ് തിയറ്ററുകളിലെത്തുന്നത്.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ: ബാനർ: ആർഎസ് ഇൻഫോടെയ്ൻമെന്റ്, രചനയും സംവിധാനവും: മതിമാരൻ പുകഴേന്തി, സംഗീത സംവിധായകൻ: ജി വി പ്രകാശ് കുമാർ, നിർമ്മാതാവ്: എൽറെഡ് കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: വെട്രിമാരൻ, സഹനിർമ്മാതാവ്: വി മണികണ്ഠൻ, ഛായാഗ്രാഹകന്: എസ് ആർ കതിർ, എഡിറ്റർ: പ്രദീപ് ഇ രാഘവ്, പ്രൊഡക്ഷൻ ഡിസൈനർ: ഡി ആർ കെ കിരൺ, സ്റ്റണ്ട് ഡയറക്ടർമാർ: പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

