ആന്ധ്രപ്രദേശിൽ സർക്കാർ എൻജിനീയറും കുടുംബവും ഗോദാവരി നദിയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതിയായ ഷൂട്ടിങ് കോച്ച് അറസ്റ്റിലായി. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് ഷെയ്ഖ് സാദിഖ് ഖാൻ പിടിയിലായത്.
ജി. ബിന്ദു മാധവ് മാധ്യമങ്ങളോട് വ്യക്തമാക്കിയതനുസരിച്ച്, പ്രതിയെ ട്രാൻസിറ്റ് വാറന്റ് വാങ്ങി ആന്ധ്രപ്രദേശിലേക്ക് എത്തിച്ചിട്ടുണ്ട്.
പഞ്ചായത്ത് രാജ് വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയറായ തില്ലപുഡി നൂക്കാ രാജു, ഭാര്യ മീന, മകൾ സൗജന്യ എന്നിവരാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി രാജാമുണ്ഡ്രിയിലെ പാലത്തിൽനിന്ന് ഗോദാവരി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇവരോടൊപ്പം സൗജന്യയുടെ പത്തുവയസ്സുള്ള മകനും പുഴയിൽ ചാടിയിരുന്നുവെങ്കിലും മത്സ്യത്തൊഴിലാളികൾ കുട്ടിയെ പരിക്കുകളോടെ രക്ഷപ്പെടുത്തുകയായിരുന്നു.
മരിച്ചവരുടെ കൈയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പുകൾ പരിശോധിച്ചപ്പോഴാണ് ഷെയ്ഖ് സാദിഖ് ഖാനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്. മരണത്തിന് പൂർണ ഉത്തരവാദി ഇയാളാണെന്നും ഭീഷണിയും സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമങ്ങളുമാണ് കൂട്ട
ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറിപ്പുകളിൽ വ്യക്തമാക്കുന്നു. സൗജന്യയുടെ ഭർത്താവ് ജഗദീഷ് റെഡ്ഡി കഴിഞ്ഞ ജൂലൈയിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചിരുന്നു.
ഈ മരണം ഷെയ്ഖ് സാദിഖ് ഖാൻ കൊലപാതകമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതായും ആരോപണമുയർന്നിരുന്നു. ഇതിനെത്തുടർന്നാണ് പൊലീസ് ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചത്.
പ്രതി സംസ്ഥാനം വിട്ടതിനെ തുടർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് മീററ്റിൽ നിന്ന് പിടിയിലായത്. ആത്മഹത്യാക്കുറിപ്പുകളിലെ ഗുരുതര ആരോപണങ്ങൾ മരുമകനായ ജഗദീഷ് റെഡ്ഡിയുടെ മരണത്തിന് ശേഷമാണ് പേരമകന്റെ റൈഫിൾ ഷൂട്ടിങ് കോച്ചായ സാദിഖ് ഖാൻ കുടുംബവുമായി അടുപ്പം സ്ഥാപിക്കുന്നത്.
സൗജന്യയ്ക്ക് എല്ലാ പിന്തുണയും നൽകി വിശ്വാസം നേടിയെടുത്ത ഇയാൾ, പിന്നീട് കുടുംബത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കിയെന്നും മതം മാറാൻ നിരന്തരം നിർബന്ധിച്ച് ഭീഷണിപ്പെടുത്തിയെന്നും നൂക്കാ രാജുവിന്റെ കുറിപ്പിലുണ്ട്.
കുടുംബത്തിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ സാദിഖ് ഖാൻ വലിയ തോതിലുള്ള ശ്രമങ്ങൾ നടത്തിയതായി മീനയുടെ കുറിപ്പിൽ പരാമർശിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി സൗജന്യയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഇയാൾ നിരന്തരം ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായി സൗജന്യയുടെ കുറിപ്പിലും വ്യക്തമാക്കുന്നു.
ജഗദീഷ് റെഡ്ഡിയുടെ മരണത്തിന് പിന്നിലും സാദിഖ് ഖാന്റെ ഇടപെടലുകളുണ്ടെന്നും ഇത് പിന്നീട് ആത്മഹത്യയായി ചിത്രീകരിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങളുടെ കുറിപ്പുകളിൽ ആരോപിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

