നീണ്ട യാത്രയ്ക്കിടയിൽ ഒപ്പമുള്ള നാനിയ്ക്ക് ബിസിനസ്സ് ക്ലാസ് അപ്ഗ്രേഡ് ചെയ്ത് സർപ്രൈസ് നൽകിയ ഒരു സിഇഒയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്.
ലായർ-ടേൺഡ്-സിഇഒ ആയ അനിറ്റാ സീക് ആണ് തന്റെ മകൻ ചാർലിയുടെ നാനിയായ ലിലിക്ക് വിസ്മയകരമായ ഈ സമ്മാനം ഒരുക്കിയത്. ‘ചാർലിയുടെ നാനിയും ഉറ്റസുഹൃത്തും ഞങ്ങളുടെ കുടുംബത്തിലെ പ്രധാനപ്പെട്ട
ഒരു അംഗവുമാണ് ലിലി. ചാർലിക്ക് 6 മുതൽ 12 മാസം വരെ പ്രായമുള്ളപ്പോഴാണ് അവൾ ആദ്യം അവനെ നോക്കിയത്.
അടുത്ത ഏതാനും മാസങ്ങൾ അവൾ ഞങ്ങളോടൊപ്പം ലോകം മുഴുവൻ യാത്ര ചെയ്യാൻ പോവുകയാണ്’ എന്നാണ് അനിറ്റ സീക് സമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. ചാർലിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം താമസിച്ച് കുഞ്ഞിനെ നോക്കാനായി ലിലി എത്തിയത്.
എന്നാൽ, പിന്നീട് ലിലിക്ക് സ്വന്തം നാടായ ജപ്പാനിലേക്ക് മടങ്ങേണ്ടി വന്നു. തുടർന്ന് കുടുംബം ഒരു ദീർഘയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ ലിലി അവരെ വീണ്ടും ബന്ധപ്പെടുകയും, അങ്ങനെ അവർ ഒരു ട്രാവൽ നാനിയായി ഇവർക്കൊപ്പം ചേരുകയുമായിരുന്നു.
‘ഞങ്ങൾ എവിടേക്ക് പോയാലും അവളെ കൂടെക്കൂട്ടാൻ തീരുമാനിച്ചു, അവൾ അത് സമ്മതിക്കുകയും ചെയ്തു’ എന്ന് അനിറ്റാ സീക് വ്യക്തമാക്കുന്നു. ബാലിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അനിറ്റാ സീക് ലിലിക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റ് അപ്ഗ്രേഡ് നൽകി സന്തോഷിപ്പിച്ചത്.
സർപ്രൈസ് ലഭിച്ചതിനെ തുടർന്ന് ലിലി സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുന്നതും നൃത്തം ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിമാനത്തിൽ വെച്ച് താൻ സന്തോഷാതിരേകം കൊണ്ട് കരഞ്ഞുപോയെന്ന് ലിലി പിന്നീട് പ്രതികരിക്കുകയുണ്ടായി.
ഹൃദ്യമായ ഈ ദൃശ്യങ്ങൾക്ക് താഴെ നിരവധിപ്പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

