പ്രമുഖ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ പുതിയ ചലച്ചിത്രം ‘ഖലീഫ’ തിയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുന്നു. കഴിഞ്ഞ ഓഗസ്റ്റ് 20ന് ആണ് ചിത്രം റിലീസ് ചെയ്തത്.
സെൻസർ ബോർഡിന്റെ U/A 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. റിലീസ് ചെയ്തതുമുതൽ തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആഗോളതലത്തിൽ ഇതുവരെ 35 കോടി രൂപയാണ് സ്വന്തമാക്കിയത്. ഇതിൽ വിദേശ വിപണിയിൽ നിന്ന് മാത്രം ചിത്രം 16 കോടി രൂപ നേടിയതായി സാക്നിൽക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംവിധായകൻ വൈശാഖ് ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാം തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക.
മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലിയായി സൂപ്പർതാരം മോഹൻലാൽ അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് പട്ട
ഇടംനേടിയിട്ടുണ്ട്. ജോമോൻ ടി ജോൺ (ഛായാഗ്രഹണം), ചമൻ ചാക്കോ (എഡിറ്റിംഗ്), മോഹൻദാസ് (പ്രൊഡക്ഷൻ ഡിസൈനർ), യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ (ആക്ഷൻ) എന്നിവരാണ് അണിയറയിലെ മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

