സംസ്ഥാന സർക്കാരിന്റെ നൂറുദിന ഭരണ നേട്ടങ്ങളെയും വീഴ്ചകളെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്.
എടുത്ത തീരുമാനങ്ങളിൽ നിന്ന് സർക്കാരിന് പലതവണ പിന്നോട്ടുപോകേണ്ടി വന്ന സംഭവങ്ങൾ കൊണ്ടു സമ്പന്നമാണ് കഴിഞ്ഞ നൂറു ദിവസങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിലെ ബന്ധു നിയമനങ്ങൾ, പ്രോസിക്യൂട്ടർ നിയമനം, മന്ത്രിമാരുടെ ഭാഗത്തുനിന്നുള്ള അതിരുകടന്ന പ്രതികരണങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ സർക്കാരിന് പലവട്ടം യൂടേൺ അടിക്കേണ്ടി വന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിരുന്നപ്പോൾ സ്വീകരിച്ച നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി, കേന്ദ്രാവിഷ്കൃത പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ സർക്കാർ മലക്കംമറിഞ്ഞതും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷത്തിരുന്ന് വിമർശിക്കുന്നത് പോലെയല്ല യഥാർത്ഥ ഭരണം എന്ന് ബോധ്യപ്പെടുന്നതായിരുന്നു സർക്കാരിന്റെ ആദ്യ നൂറുദിനങ്ങളുടെ പ്രവർത്തന ശൈളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

