റിയാദ്: തൊഴിലുടമയുടെ കീഴിലല്ലാതെ സ്വന്തം നിലയിൽ (സ്വയം തൊഴിൽ) ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചട്ടങ്ങൾ ലംഘിച്ച് ജോലി ചെയ്യുന്ന വിദേശികൾക്ക് പരമാവധി 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവുശിക്ഷയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കൂടാതെ, ശിക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കാൻ സ്വദേശികളും വിദേശികളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ജനങ്ങൾ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് കൈമാറുന്നതിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്.
മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഉള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

