ദേശീയ തലത്തിൽ സാരമായ മാറ്റങ്ങളോടെ സിബിഎസ്ഇ സംവിധാനങ്ങൾ ഉടൻ പൊളിച്ചെഴുതാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി സിബിഎസ്ഇ അധികൃതരുമായി കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷി നിർണായക ചർച്ച നടത്തി.
വരാനിരിക്കുന്ന അധ്യയന വർഷത്തെ പരീക്ഷാ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ മന്ത്രി വിശദമായി അവലോകനം ചെയ്തതായാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിലടക്കം ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ.
മുൻപ് നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പ്രക്ഷോഭങ്ങൾ രാജ്യത്ത് നടന്നിരുന്നു. ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദ്ദേശം നൽകി. പരീക്ഷാ നടത്തിപ്പിൽ യാതൊരുവിധ വീഴ്ചകളും വച്ചുപൊറുപ്പിക്കില്ലെന്നും തികഞ്ഞ സുതാര്യത ഉറപ്പാക്കണമെന്നും മന്ത്രി യോഗത്തിൽ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

