റഷ്യയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടത്തെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ ഇന്ത്യയുടെ നയങ്ങളെ വാഴ്ത്തിയത്.
കൂടാതെ, ഇന്ത്യയിലേക്ക് ആവശ്യമായ രാസവളം കൂടുതൽ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. കിർഗിസ്ഥാനിൽ ഈ മാസം 31-ന് ആരംഭിക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയെ പ്രത്യേകമായി കാണുമെന്നും പുടിൻ അറിയിച്ചു.
ഈ വർഷം വീണ്ടും കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന സൂചനയും അദ്ദേഹം നൽകി. അതിർത്തി തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ചൈനയിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നാളെ ചർച്ച നടത്തും.
അടുത്ത മാസം 12, 13 തീയതികളിൽ ദില്ലിയിലാണ് ബ്രിക്സ് ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ഇരുപതോളം രാഷ്ട്രത്തലവന്മാർ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും പങ്കെടുത്തേക്കും.
ഗൽവാൻ സംഘർഷത്തിന് ശേഷം ഷി ജിൻപിങ്ങ് ഇന്ത്യ സന്ദർശിക്കുകയാണെങ്കിൽ ഇത് നിർണ്ണായകമാകും. ബ്രിക്സ് ഉച്ചകോടിയുടെ മുന്നോടിയായാണ് ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യാൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ റഷ്യയിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലും സന്ദർശനം നടത്തുന്നത്.
യുഎഇ പ്രസിഡന്റും ഇറാൻ പ്രസിഡന്റും ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പ്രമുഖ നേതാക്കളുടെ ദില്ലി സന്ദർശനവും ഉച്ചകോടിക്കിടെയുള്ള ചർച്ചകളും അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

