ജോലി തേടിയുള്ള യാത്രയിൽ ട്രെയിനിൽ നിന്നു വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് വിദഗ്ധ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. തിരുവനന്തപുരം കല്ലടിമുഖത്ത് സർക്കാർ അനുവദിച്ച ഒറ്റമുറി ഫ്ലാറ്റിൽ, രോഗിയായ അമ്മ അംബികയോടൊപ്പം കഴിയുന്ന കൃഷ്ണയ്ക്കാണ് (25) അടുത്ത മാസമാണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രധാന ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.
ഹോസ്പിറ്റൽ മാനേജ്മെന്റ് ഡിപ്ലോമ നേടിയ കൃഷ്ണ, കോയമ്പത്തൂരിലെ ആശുപത്രിയിൽ അഭിമുഖത്തിനു വേണ്ടിയാണ് 2025 ഒക്ടോബർ 26 ന് തിരുവനന്തപുരത്തു നിന്ന് ട്രെയിനിൽ പുറപ്പെട്ടത്. കായംകുളം സ്റ്റേഷനിൽ വണ്ടി നിർത്തുന്നതിനു മുൻപ് പുറത്തേക്കിറങ്ങാനുള്ളവരുടെ തിരക്കിൽപ്പെട്ട് പ്ലാറ്റ്ഫോമിനും വണ്ടിക്കിടയിലുമായി കൃഷ്ണ താഴേക്ക് വീഴുകയായിരുന്നു.
കഴിഞ്ഞ 10 മാസത്തിനിടയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒന്നിലധികം പ്രധാന ശസ്ത്രക്രിയകൾക്കാണ് കൃഷ്ണ വിധേയയായത്. പെൽവിസ് അസ്ഥി പൊട്ടിയതും മൂത്രനാളി ഉൾപ്പെടെ ആന്തരാവയവങ്ങൾക്കുണ്ടായ പരുക്കുകളും അതിഗുരുതരമായിരുന്നു.
തുടർച്ചയായ ചികിത്സയെ തുടർന്ന് ഇപ്പോൾ ചെറിയ രീതിയിൽ നടക്കാവുന്ന അവസ്ഥയിലാണെങ്കിലും, മൂത്രം പോകുന്നതിനായി കത്തീറ്റർ ഉപയോഗിക്കേണ്ട സ്ഥിതിയിലാണ്.
ഈ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായി സങ്കീർണമായ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി വിദഗ്ധ ചികിത്സ ലഭ്യമായ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അവിടെ ശസ്ത്രക്രിയയ്ക്കു മാത്രം 10 ലക്ഷത്തോളം രൂപ ചെലവ് വരും. കൂടാതെ, ഒരു മാസത്തോളം ആശുപത്രിയിൽ കഴിയാനും തുടർചികിത്സയ്ക്കുമായി വലിയ തുക ആവശ്യമാണ്.
അച്ഛന്റെ വിയോഗത്തിന് ശേഷം അംബികയുടെ ചെറിയ വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ ഹൃദയാഘാതത്തെ തുടർന്ന് അംബികയ്ക്കും ജോലಿಗೆ പോകാൻ കഴിയാത്ത അവസ്ഥയാണ്.
നിലവിൽ സർക്കാരിന്റെ വികലാംഗ പെൻഷനും റേഷൻ അരിയും മാത്രമാണ് ഇവരുടെ ഉപജീവന മാർഗം. കനത്ത സാമ്പത്തിക പ്രതിസന്ധി മൂലം ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് സുമനസ്സുകളുടെ കനിവിലാണ് ഇനി പ്രതീക്ഷ.
ചികിത്സാ സഹായത്തിനായി കൃഷ്ണയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഫോൺ നമ്പർ : 9562198451
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

