കൊച്ചി: കൗമാരപ്രായത്തിൽ തന്നെ അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ മാവേലിക്കര സ്വദേശിനിയായ കെസിയ ലിസ് മെജോ (19) മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തിരഞ്ഞെടുക്കപ്പെട്ടു. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടമാണ് ഈ പത്തൊൻപതുകാരി സ്വന്തമാക്കിയിരിക്കുന്നത്.
ദി ഗ്ലമാനന്ദ് ഗ്രൂപ്പ് (The Glamanand Group) സംഘടിപ്പിച്ച മത്സരത്തിന്റെ ഭാഗമായി ജയ്പൂരിൽ വെച്ച് നടന്ന ആവേശകരമായ ദേശീയ ഫിനാലെയിലാണ് ഈ അപൂർവ്വ നേട്ടം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മാറ്റുരച്ച 52 കരുത്തുറ്റ മത്സരാർത്ഥികളെ പിന്തള്ളിയാണ് നിയമവിദ്യാർത്ഥി കൂടിയായ കെസിയ ഈ പരമോന്നത സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

