സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ കാറ്റിന്റെ വേഗത വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. ഇന്ന് മുതൽ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് പ്രവചനം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുരന്തസാധ്യതയുള്ള മേഖലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

