യുവജന പ്രസ്ഥാനങ്ങളുടെ അമരത്തേക്ക് വനിതകൾ കടന്നുവരുന്നത് വളരെ നല്ല കാര്യമാണെന്നും ഇത് സർവ്വാത്മനാ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും മന്ത്രി ഒ.ജെ. ജനീഷ് അഭിപ്രായപ്പെട്ടു.
തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാളുകളിൽ യൂത്ത് കോൺഗ്രസിലും അവസരമുണ്ടെങ്കിൽ വനിതകൾ നേതൃനിരയിലേക്ക് കടന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഡിവൈഎഫ്ഐ വനിതാ അധ്യക്ഷ സ്ഥാനത്തേക്ക് ചിന്ത ജെറോം തെരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ നടന്നുവരുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് സംഘടനയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ. റഹീം ആണ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡൻ്റ് പദവിയിലേക്ക് എത്തുന്നത്. സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി എം.
വിജിൻ എംഎൽഎയെയും, ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ.
രാഹുൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രനെ പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആകെ 92 അംഗങ്ങൾ അടങ്ങുന്നതാണ് പുതിയ സംസ്ഥാന കമ്മിറ്റി. ഇതിൽ 25 അംഗങ്ങളുള്ള സെക്രട്ടറിയേറ്റും രൂപീകരിച്ചിട്ടുണ്ട്.
പുതിയ കമ്മിറ്റിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായി ആർ. ശ്യാമ, വി.
അനൂപ്, മുഹമ്മദ് അഫ്സൽ, പി. ഷബീർ, നിഖിൽ ബാബു എന്നിവരെയും തെരഞ്ഞെടുത്തു.
ജോയിൻ്റ് സെക്രട്ടറിമാരുടെ ചുമതല ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ. അനുശ്രീ എന്നിവർ നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

