സ്മാർട്ട്ഫോണുകളുടെ പ്രവർത്തനക്ഷമത ദീർഘകാലം നിലനിർത്തുന്നതിന് സാങ്കേതിക വിദ്യയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വില എത്രയായാലും ഒരു സ്മാർട്ട്ഫോൺ യാതൊരുവിധ തകരാറുകളുമില്ലാതെ കുറഞ്ഞത് മൂന്നു മുതൽ നാലു വർഷം വരെ പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനായി ഉപയോക്താക്കൾ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
ഫോണിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനായി നിരവധി മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം കൃത്യമായി പാലിക്കുക എന്നത് പലപ്പോഴും പ്രയാസകരമായ കാര്യമാണ്. എന്നിരുന്നാലും, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ പോലും ചില ഫോണുകൾ വർഷങ്ങളോളം മികച്ച അവസ്ഥയിൽ പ്രവർത്തിക്കാറുണ്ട്.
സാംസങ് ഗാലക്സി ഫോണുകളിലെ ഡിവൈസ് കെയർ (Device Care) ആപ്പിൽ ലഭ്യമായ ഒരു പ്രത്യേക ഫീച്ചർ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. ഫോൺ ഇടയ്ക്കിടെ റീസ്റ്റാർട്ട് ചെയ്യുന്നത് ഉപകരണത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട
പങ്കുവേവഹിക്കുന്നുണ്ട്. ഫോണിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം ചെറിയ സോഫ്റ്റ്വെയർ തകരാറുകൾ പരിഹരിക്കാനും താൽക്കാലിക മെമ്മറി ക്ലിയർ ചെയ്യാനും ഇത് ഉപകരിക്കുന്നു.
സുരക്ഷാ കാരണങ്ങളാൽ മൊബൈൽ ഫോണുകൾ കൃത്യമായ ഇടവേളകളിൽ റീസ്റ്റാർട്ട് ചെയ്യണമെന്ന് നാഷണൽ സെക്യൂരിറ്റി ഏജൻസി (NSA) നിർദ്ദേശിക്കുന്നുണ്ട്. ഫോണുകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഈ രീതി സഹായകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫോണിലെ സെറ്റിങ്സ് ആപ്പിൽ ഓട്ടോ റീസ്റ്റാർട്ട് (Auto Restart) എന്ന് സെർച്ച് ചെയ്താൽ ഡിവൈസ് കെയർ പേജിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കും. ഓട്ടോ ഒപ്റ്റിമൈസേഷൻ പേജിന്റെ താഴെയായി കാണുന്ന ഓപ്ഷൻ വഴി ഫോൺ സ്വയം റീസ്റ്റാർട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ മാറ്റാം.
പെർഫോമൻസ് പ്രശ്നങ്ങൾ കണ്ടെത്തുമ്പോൾ ഫോൺ റീസ്റ്റാർട്ട് ചെയ്യാനോ അല്ലെങ്കിൽ കൃത്യമായ സമയം ഷെഡ്യൂൾ ചെയ്യാനോ ഇതിലൂടെ സാധിക്കും. സ്ക്രീൻ ഓഫ് ആയിരിക്കുമ്പോഴും, ഫോൺ ഉപയോഗത്തിലല്ലാതിരിക്കുമ്പോഴും, ബാറ്ററി ചാർജ് 30 ശതമാനത്തിന് മുകളിലായിരിക്കുമ്പോഴുമാണ് ഫോൺ റീസ്റ്റാർട്ട് ആകുന്നത്.
സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ലഭിക്കുന്നത് നിലച്ച പഴയ മോഡൽ ഫോണുകൾ ഉപയോഗിക്കുന്നവർ ഈ ഫീച്ചർ നിർബന്ധമായും പ്രവർത്തനക്ഷമമാക്കേണ്ടതാണ്. പുതിയ ഫോണുകൾക്കായാലും പഴയ ഹാൻഡ്സെറ്റുകൾക്കായാലും ഒരേപോലെ പ്രയോജനപ്പെടുന്ന ഒന്നാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

