ചെന്നൈ: വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന് (ടിവികെ) തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് കനത്ത തിരിച്ചടി. സംസ്ഥാനത്ത് ഒഴിവ് വന്ന ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
നിലവിലുള്ള തെരഞ്ഞെടുപ്പ് ഹർജികളിൽ അന്തിമ വിധി വരാതെ ഉപതെരഞ്ഞെടുപ്പുകളുമായി മുന്നോട്ടുപോകാൻ സാധിക്കില്ലെന്നാണ് കമ്മീഷൻ കോടതിയോട് വ്യക്തമാക്കിയത്. 1967ലെ സുപ്രീം കോടതി ഉത്തരവ് മുൻനിർത്തിയാണ് കമ്മീഷൻ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കമ്മീഷൻ്റെ പുതിയ നിലപാട് പുറത്തുവന്നതോടെ, നടൻ വിജയ് ഒഴിഞ്ഞുകിടക്കുന്ന തിരുച്ചി ഈസ്റ്റ് ഉൾപ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളാണ് അനിശ്ചിതത്വത്തിലായത്. തനിച്ച് കേവലഭൂരിപക്ഷം ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾക്കായി ടിവികെക്ക് ഇതോടെ കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും.
തിരുനെൽവേലി സ്വദേശി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം കോടതിയെ അറിയിച്ചത്. പ്രസ്തുത ഹർജി വരുന്ന സെപ്റ്റംബർ എട്ടിന് കോടതി വീണ്ടും പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

