കോതമംഗലം ∙ വീടിനു മുൻപിലെ കയറ്റത്തിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് വാഹനത്തിനടിയിൽ ഞെരുങ്ങി പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഊന്നുകൽ കതിരുവേൽതണ്ട് കാരിമറ്റം അരുൺ ഹരിപ്രസാദ് (52) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ഈ ദാരുണാപകടം സംഭവിച്ചത്. വാഹനത്തിന്റെ ടയറിനു ചുവട്ടിൽ തടസ്സം വയ്ക്കുന്നതിനിടെയാണ് ജീപ്പ് പെട്ടെന്ന് പിന്നോട്ടുനീങ്ങിയത്.
സൗദിയിൽ ജോലി ചെയ്തുവരികയായിരുന്ന അരുണും ഭാര്യയും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അവധിക്കായി നാട്ടിലെത്തിയത്. സംസ്കാര ചടങ്ങുകൾ 25ന് ഉച്ചയ്ക്ക് ഒന്നിന് പ്രക്കാനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും.
പത്തനംതിട്ട പ്രക്കാനം കുഴിമുറിയിൽവില്ല അഞ്ജു ആണ് പരേതന്റെ ഭാര്യ.
ശ്രേയസ്സ്, സൈറസ്, സെഫാൻ, അനോറ എന്നിവരാണ് മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

