ചണ്ഡീഗഢിൽ വൻ ഭീകരാക്രമണ പദ്ധതി പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പരാജയപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സെക്ടർ 43-ലെ ബസ് ടെർമിനലിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും ഐ.ഇ.ഡി.
എന്ന് സംശയിക്കുന്ന വസ്തു, അഞ്ച് കിലോ ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്റർ എന്നിവ കണ്ടെടുത്തു. ഇതിനുപുറമേ ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ലവ്പ്രീത് സിങ് (19), ജഷൻപ്രീത് സിങ് (21), പ്രഭ്പ്രീത് സിങ് (19) എന്നിവരാണ് പിടിയിലായത്. ഒരു ടിഫിൻ ബോക്സ് ബാഗിനുള്ളിലാണ് ഐ.ഇ.ഡി.
എന്ന് കരുതുന്ന സ്ഫോടകവസ്തു ഇവർ രഹസ്യമായി സൂക്ഷിച്ചിരുന്നത്. പിടിയിലായവർ നിരോധിത വിഘടനവാദി സംഘടനയായ ബബർ ഖൽസയിലെ അംഗങ്ങളാണെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.
കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

