പ്രമുഖ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ പുതിയ മലയാള ചലച്ചിത്രം ‘ഖലീഫ’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചിത്രം കഴിഞ്ഞ ഓഗസ്റ്റ് 20ന് ആണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്.
സെൻസർ ബോർഡിന്റെ U/A 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. റിലീസ് ചെയ്ത ദിവസം മുതൽ തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
റിലീസിന് ശേഷം മികച്ച മുന്നേറ്റം നടത്തുന്ന ചിത്രം ആഗോളതലത്തില്‍ ഇതുവരെ 30 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിൽ വിദേശ വിപണികളിൽ നിന്ന് മാത്രം ചിത്രം 14 കോടി രൂപ സ്വന്തമാക്കിയതായി സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംവിധായകൻ വൈശാഖ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിൽ ജിനു എബ്രഹാം തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിൽ നായികയായി വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കേന്ദ്ര കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. കൂടാതെ, മാമ്പറയ്ക്കൽ അഹമ്മദ് അലിയായി സൂപ്പർതാരം മോഹൻലാൽ അതിഥി വേഷത്തിലും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീത സംവിധായകൻ ജേക്സ് ബിജോയിയുടെ സംഗീതത്തിൽ ചിത്രത്തിലേതായി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി തുടരുകയാണ്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

