ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തിയ ശേഷം ശരീരമാകെ ഗുരുതരമായി പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. പെഹോവ റോഡിലെ രാജ് പാലസിനു സമീപമുള്ള വാടകവീട്ടിൽ താമസിച്ചിരുന്ന രാജേഷ് ആണ് കൊല്ലപ്പെട്ട
സംഭവത്തിൽ ദാരുണമായി അന്ത്യം സംഭവിച്ചത്. കൃത്യം നിർവഹിച്ചതായി സംശയിക്കുന്ന രാജേഷിന്റെ ഭാര്യ വിമല ദേവിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവദിവസം വൈകിട്ട് വീടിന്റെ ടെറസിൽ നിന്ന് നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് കൊലപാതക വിവരം താൻ അറിയുന്നതെന്ന് വീടിന്റെ ഉടമ പോലീസിന് മൊഴി നൽകി.
വയറ്റിൽ ഗുരുതരമായി കുത്തേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന രാജേഷിനെയാണ് വീട്ടുടമ കണ്ടത്. അക്രമണത്തിൽ ശരീരത്തിന് പുറത്തേക്ക് വന്ന രാജേഷിന്റെ കുടലിന്റെ ഭാഗങ്ങൾ ഒരു കവറിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന നിലയിലാണ് വിമല ദേവിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ പെട്ടെന്ന് മുന്നിൽ കണ്ടതോടെ പരിഭ്രാന്തയായ വിമല ഉടൻ തന്നെ ടെറസിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തർപ്രദേശിലെ സിതാപുർ ജില്ലയിലെ ധംപുർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് കൊല്ലപ്പെട്ട രാജേഷ്.
കഴിഞ്ഞ ഒരു വർഷമായി ഇദ്ദേഹം ഭാര്യയോടൊപ്പം കുരുക്ഷേത്രയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. പ്രദേശത്തെ ഒരു കുടിവെള്ള വിതരണ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
സംഭവസ്ഥലത്തുനിന്ന് വിവിധ വലിപ്പത്തിലുള്ള മൂന്ന് മൂർച്ചയുള്ള കത്തികൾ പോലീസ് കണ്ടെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന വിവരങ്ങൾ ഏറെ ഞെട്ടിക്കുന്നതാണ്.
രാജേഷിന്റെ വയറ്റിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് 35 സെന്റീമീറ്റർ നീളത്തിൽ മുറിവേറ്റിട്ടുണ്ടെന്നും കുടൽമാല പുറത്തേക്ക് തള്ളിവന്ന നിലയിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ഇതിലും ഗൗരവകരമായ വിഷയം രാജേഷിന്റെ കരളും വലതു വൃക്കയും കാണാനില്ലെന്നുള്ളതാണ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീർഘകാലമായി വിവാഹിതരായിരുന്ന രാജേഷിനും വിമലയ്ക്കും കുട്ടികളില്ലായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

