ഇന്ത്യൻ വ്യോമസേനയുടെ വ്യോമാക്രമണത്തിൽ തകർന്ന ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പാകിസ്താനിലെ പ്രധാന ആസ്ഥാനം പുനർനിർമിച്ചതായി റിപ്പോർട്ട്. പാക് സർക്കാരിന്റെ നേരിട്ടുള്ള സഹായത്തോടെയാണ് ബഹാവൽപൂരിലെ മർകസ് സുബാനല്ല എന്ന ആസ്ഥാനം വീണ്ടും പണിതുയർത്തിയിരിക്കുന്നത്.
ഈ പുനർനിർമാണത്തിനായി പാക് സർക്കാർ 25 കോടി രൂപ അനുവദിച്ചതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പ്, രാജ്യത്ത് വലിയ നടുക്കമുണ്ടാക്കിയ 2019ലെ പുൽവാമ ഭീകരാക്രമണം അടക്കമുള്ള നിരവധി ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത കേന്ദ്രങ്ങളിൽ ഒന്നാണ്.
2025 മേയ് ഏഴിന് ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ ആദ്യ ദിനത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ശക്തമായ ആക്രമണത്തിലാണ് മർകസ് സുബ്ഹാനല്ലാ പൂർണ്ണമായും തകർക്കപ്പെട്ടിരുന്നത്. എന്നാൽ ഈ പ്രദേശത്താണ് ഇപ്പോൾ പുതിയ മിനാരങ്ങൾ ഉൾപ്പെടെയുള്ള ഘടനകളോടെ ആസ്ഥാനം പുനർനിർമിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

