സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി.
സതീശൻ വ്യക്തമാക്കി. ജില്ലാ രൂപീകരണ നടപടികളെക്കുറിച്ച് സമഗ്രമായി പഠനം നടത്തുന്നതിനായി സർക്കാർ ഉടൻ തന്നെ ഡീ ലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യങ്ങൾ വിവിധ കോണുകളിൽ നിന്നും ശക്തമായി ഉയരുന്നതിനിടയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകൾ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയ്ക്ക് കൂടുതൽ കരുത്തുപകർന്നിരിക്കുകയാണ്. ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: “മൂവാറ്റുപുഴക്കാരെ തനിക്ക് വളരെ ഇഷ്ട്ടമാണ്.
എന്നാൽ മൂവാറ്റുപുഴ ഒരു ജില്ലയാകും എന്ന് പറയുമ്പോൾ ചെറിയ വിഷമം ഉണ്ട് കാരണം തന്റെ ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേറിട്ടുപോകും .എന്നാലും ഇക്കാര്യങ്ങളെല്ലാം സർക്കാർ പരിശോധിക്കുകയാണെന്നും ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരുമെന്നും അക്കാര്യത്തിൽ ഇത് കൂടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.” എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ മൂവാറ്റുപുഴയെയും കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളും കുന്നത്തുനാടിന്റെ ചില ഭാഗങ്ങളും ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്നത് വർഷങ്ങളായുള്ള ജനങ്ങളുടെ ശക്തമായ ആവശ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

