ഹൈദരാബാദ്: മല്ല റെഡ്ഡി സര്‍വകലാശാലയില്‍ ടോക്സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ സൗണ്ട് സിസ്റ്റത്തിന്റെ സ്റ്റാന്‍ഡ് തകര്‍ന്ന് അപകടം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.
ഒരാള്‍ക്ക് ബോധം നഷ്ടപ്പെടുകയും ചെയ്തു. കന്നഡ താരം യഷ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിനിടയിലാണ് ഈ അപ്രതീക്ഷിത അപകടം ഉണ്ടായത്.
വേദിക്ക് സമീപം സജ്ജീകരിച്ചിരുന്ന വലിയ സൗണ്ട് സിസ്റ്റം പെട്ടെന്ന് നിലംപൊത്തുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ അടുത്തുണ്ടായിരുന്ന ഫ്ളഡ് ലൈറ്റുകളും താഴേക്ക് പതിച്ചു.
പരിക്കേറ്റതില്‍ രണ്ട് പേരും വിദ്യാര്‍ത്ഥികളാണെന്നാണ് വിവരം. സംവിധായിക ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാജീവ് രവിയാണ്.
തിരുവോണ ദിനമായ സെപ്റ്റംബർ 26-നാണ് ‘ടോക്സിക്’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

