ഒഡീഷ തീരത്ത് ബംഗാൾ ഉൾക്കടലിൽ ചരക്കുകപ്പൽ മുങ്ങി അപകടം. ഒഡീഷയിൽനിന്ന് ഇരുമ്പ് അയിരുമായി ചൈനയിലേക്ക് പുറപ്പെട്ട
പനാമ പതാക വഹിച്ച എംവി ഓഷ്യൻ വിന്നർ എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. ഒഡീഷൻ തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ അകലെയാണ് ഈ സംഭവം നടന്നിരിക്കുന്നത്.
ഓഗസ്റ്റ് 20ന് രാത്രി 10:30 ഓടെയാണ് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് ഈ കപ്പൽ യാത്ര തിരിച്ചത്. ആകെ 1700 ടൺ ഇരുമ്പ് അയിരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
അപകടം നടക്കുമ്പോൾ ആകെ 24 ജീവനക്കാർ ആണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 20 പേർ ചൈനീസ് പൗരന്മാരും, മൂന്നുപേർ മ്യാന്മാറിൽ നിന്ന് ഉള്ളവരും, ഒരാൾ ബംഗ്ലാദേശിയുമാണ്.
സംഭവത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നേവിയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡിൻ്റെ വരദ്, അൻമോൾ എന്നീ കപ്പലുകൾ രക്ഷാപ്രവർത്തനത്തിനായി ഇതിനോടകം വിന്യസിച്ചിട്ടുണ്ട്.
കൂടാതെ, മറ്റൊരു കപ്പലായ വിജിത്തും വേഗത്തിൽ തന്നെ സംഭവസ്ഥലത്തേക്ക് എത്തും. അതേസമയം, എത്ര ജീവനക്കാരെ ഇതുവരെ രക്ഷപ്പെടുത്തിയെന്ന കാര്യത്തിൽ ഔദ്യോഗിക വ്യക്തതയില്ലെന്ന് ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും, ഇതിനോടകം മൂന്നുപേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

