സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറയിൽ സംഘടിപ്പിച്ച വടംവലി മത്സരം നഗരത്തിന് ആവേശകരമായ അനുഭവമായി മാറി. വരുന്ന ഓഗസ്റ്റ് 24 മുതൽ 30 വരെയാണ് ഔദ്യോഗിക ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നത്.
ആഘോഷങ്ങളുടെ മുന്നോടിയായി നടന്ന സെലിബ്രിറ്റി വടംവലി മത്സരത്തിൽ ഡെപ്യൂട്ടി കലക്ടർ സുബൈറിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് കലക്ടറേറ്റ് ടീം ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഇ.പി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കാലിക്കറ്റ് പ്രസ് ക്ലബ് ടീമിനെയാണ് കലക്ടറേറ്റ് സംഘം പരാജയപ്പെടുത്തിയത്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അണിനിരന്ന മത്സരത്തിൽ കെ.ജയന്ത് എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ ടീമും, ജില്ലാ സ്പോർട്സ് ഓഫിസർ മുഹമ്മദ് യാസിറിന്റെ നേതൃത്വത്തിലുള്ള ജില്ലാ സ്പോർട്സ് കൗൺസിൽ ടീമും ഉൾപ്പെടെ മൊത്തം നാല് പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്. മറ്റ് വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ, പുരുഷ വിഭാഗത്തിൽ സിഎസ്എ കേരളയെ പരാജയപ്പെടുത്തി ഉമ്മൻ ചാണ്ടി സ്പോർട്സ് അക്കാദമി കിരീടം ചൂടി.
വനിതാ വിഭാഗത്തിൽ ഉമ്മൻ ചാണ്ടി സ്പോർട്സ് അക്കാദമിയെ പരാജയപ്പെടുത്തി കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് ടീം ജേതാക്കളായി. ചടങ്ങ് കെ.
പ്രവീൺ കുമാർ എംഎൽഎ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോർപറേഷൻ മേയർ ഒ.സദാശിവൻ, എംഎൽഎമാരായ കെ.ജയന്ത്, ഫൈസൽ ബാബു, പി.കെ.ഫിറോസ്, ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി സംബന്ധിച്ചു. ഡെപ്യൂട്ടി കലക്ടർ വി.സുപിൻ, മുനീർ എരവത്ത്, രാജേഷ് ജോസ്, പ്രദീപ്, ആർ.ഷഹിൻ, പി.എം.അബ്ദുറഹിമാൻ, എ.
മൂസ ഹാജി, പി.എം.റിയാസ്, പി.ഷഫീഖ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. മത്സരത്തിൽ വിജയികളായവർക്കുള്ള ട്രോഫികൾ കെ.ജയന്ത് എംഎൽഎ വിതരണം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

