തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് വനിതാ വോട്ടർമാരെ ഒപ്പംകൂട്ടുക എന്നതായിരുന്നു. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന വിവിധ പ്രഖ്യാപനങ്ങൾ മുന്നോട്ടുവെക്കാൻ പാർട്ടികൾ തയ്യാറായി.
അധികാരത്തിലെത്തിയ ഭരണകൂടങ്ങൾ ഈ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട
രണ്ട് സുപ്രധാന പദ്ധതികളാണ് അന്നഃപൂർണ യോജനയും ലക്ഷ്മി യോജനയും. വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിക്കുന്ന രീതിയിലാണ് ഈ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അർഹരായ വനിതകൾക്ക് പ്രതിമാസം 3000 രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് അന്നഃപൂർണ യോജന. 25നും 60നും ഇടയിൽ പ്രായമുള്ളവരാണ് ഈ പദ്ധതിക്ക് യോഗ്യരായിട്ടുള്ളത്.
ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് പ്രതിമാസം തുകയെത്തുന്നത്. സംസ്ഥാനത്തെ യോഗ്യരായ 1.45 കോടി വനിതകൾക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്.
തിരഞ്ഞെടുപ്പ് വേളയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണിത്. ഈ പദ്ധതിക്കായി 4350 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.
നേരത്തേ പദ്ധതിയിലേക്ക് 1.8 കോടിപ്പേരുടെ അപേക്ഷ ലഭിച്ചിരുന്നു. എന്നാൽ, അയോഗ്യത കണ്ടെത്തിയതിനെ തുടർന്ന് 35 ലക്ഷം പേരെ ഒഴിവാക്കുകയുണ്ടായി.
സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് പെൻഷൻ നേടുന്നവർ, ആദായനികുതി ദായകർ തുടങ്ങിയവർക്ക് ഈ പദ്ധതിയിൽ ചേരാനാവില്ല. യോഗ്യരായ സ്ത്രീകൾക്ക് മാസം 2500 രൂപ വീതം ലഭ്യമാക്കുന്നതാണ് ലക്ഷ്മി യോജന.
ഈ പദ്ധതിക്ക് ഓഗസ്റ്റ് 26ന് തുടക്കമാകും. 1000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലും 1500 രൂപ ആർഡി/എഫ്ഡി പദ്ധതിയിലുമാണ് ലഭ്യമാക്കുന്നത്.
ഡൽഹി സർക്കാർ സംസ്ഥാനത്തെ സ്ത്രീകൾക്കായി നടപ്പാക്കുന്ന ഈ പദ്ധതിക്കായി 21നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളായിരിക്കണം അപേക്ഷകർ. കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതാ അംഗമായിരിക്കണം അപേക്ഷിക്കേണ്ടത്.
2500 രൂപയും ആർഡി/എഫ്ഡി അക്കൗണ്ടിലേക്ക് മാറ്റാനും അവസരമുണ്ടാകും. ആർഡി/എഫ്ഡി പദ്ധതിക്ക് 3-വർഷ ലോക്ക്-ഇൻ കാലാവധിയുണ്ടാകും.
2029 ജൂലൈ 31ന് ശേഷമേ പണം പിൻവലിക്കാനാകൂ. കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടരലക്ഷം രൂപ കവിയരുത്.
ഡൽഹിയിലെ വോട്ടർ ആയിരിക്കണം എന്നത് നിർബന്ധമാണ്. മാത്രമല്ല, കഴിഞ്ഞ 10 വർഷമായി ഡൽഹിയിൽ താമസിക്കുന്നയാളുമാകണം.
മൂന്നിലധികം കുട്ടികളുള്ളവർ പദ്ധതിയിൽ ചേരാൻ യോഗ്യരല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് ഒട്ടേറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചെങ്കിലും വ്യവസ്ഥകളിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.
സർക്കാരിൽ നിന്ന് മറ്റ് സമാന ആനുകൂല്യങ്ങൾ പറ്റുന്നവർ, ആദായനികുതിയോ ജിഎസ്ടിയോ അടയ്ക്കുന്നവർ, സർക്കാർ ഉദ്യോഗസ്ഥർ, പ്രതിമാസം 2400 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്നവർ തുടങ്ങിയവരും പദ്ധതിയിൽ ചേരാൻ യോഗ്യരല്ല. അപേക്ഷകരുടെ യോഗ്യതയിന്മേൽ കർശന പരിശോധന നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്.
പദ്ധതിയിൽ ചേർന്ന് ആനുകൂല്യം നേടിയശേഷം അയോഗ്യത കണ്ടെത്തിയാൽ ഇതിനകം വാങ്ങിയ ആനുകൂല്യം തിരിച്ചുപിടിക്കുന്നതിന് പുറമേ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടിയുമുണ്ടാകും. ഗുണഭോക്താവ് മരിച്ചാൽ ആനുകൂല്യം ലഭിക്കുന്നത് നിലയ്ക്കും.
അതുവരെ അക്കൗണ്ടിൽ ലഭിച്ച പണം ഏറ്റവും അടുത്ത ബന്ധുവിന് കൈമാറും. ലക്ഷ്മി പദ്ധതിയിലേക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം 6 ലക്ഷത്തിലേക്ക് അടുക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

