ലോകത്തെ ഒന്നാം നമ്പർ ജ്വല്ലറി ഗ്രൂപ്പെന്ന സ്ഥാനമാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എം.പി. അഹമ്മദ് വ്യക്തമാക്കി.
അത് മലബാർ ഗോൾഡ് നേടിയെടുക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം ഒരു മാധ്യമ സംവാദത്തിൽ സംസാരിക്കവെ വെളിപ്പെടുത്തി. ഒരു ഇന്ത്യൻ ബ്രാൻഡ് ലോകമാകെ പടർന്നുപെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
മലബാർ ഗോൾഡിന്റെ പ്രാരംഭ ഓഹരി വിൽപന അഥവാ ഐപിഒ ഉടൻ തന്നെ നടക്കും. നിലവിൽ അമ്പതിലേറെ കമ്പനികൾ സംയോജിച്ച ഒരു പ്രസ്ഥാനമാണിത്.
കൂടാതെ മുന്നായിരത്തിയെണ്ണൂറിലധികം നിക്ഷേപകരും ഈ സ്ഥാപനത്തിലുണ്ട്. ഇതിൽ ഇരുപത്തിരണ്ട് ശതമാനം പേരും സ്വന്തം ജീവനക്കാർ തന്നെയാണ് എന്നത് പ്രത്യേകതയാണ്.
2027-28ഓടെ വിവിധ കമ്പനികളുടെ ലയന നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ മുൻനിര കൺസൾട്ടൻസി സ്ഥാപനങ്ങളായ ഇവൈ, പിഡബ്ല്യുസി, ഡിലോയിറ്റ് എന്നിവയാണ് ഈ ലയന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നത്.
ലയനവും ഐപിഒയും യാഥാർത്ഥ്യമാകുന്നതോടെ ഒട്ടേറെ പേർക്ക് അതിന്റെ ഗുണഫലങ്ങൾ ലഭിക്കും. ഉൽപന്നങ്ങളുടെ പാക്കേജിങ് ഘട്ടം മുതൽ അവ ഉപഭോക്താക്കളുടെ കൈകളിൽ എത്തിച്ചേരുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളിലായി നിരവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും എം.പി.
അഹമ്മദ് കൂട്ടിച്ചേർത്തു. ക്വാളിറ്റിയും വിശ്വാസവും മുറുകെപ്പിടിച്ച് മുന്നോട്ട് കൊപ്രാ കച്ചവടത്തിൽ നിന്നും സ്വർണാഭരണ വിപണിയിലേക്കുള്ള ചുവടുമാറ്റം നടത്തിയ വേളയിൽ കമ്പനി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് നൂറുശതമാനം നിലവാരം അഥവാ ക്വാളിറ്റി പാലിക്കുന്നതിലായിരുന്നു.
രൂപയുടെ മൂല്യം ഇടിയുകയും ഭൂമിയുടെ വില കുത്തനെ ഉയരുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു അത്. വിദേശത്തുനിന്നും നാട്ടിലേക്ക് പണമെത്തിച്ച പ്രവാസികൾക്ക് വലിയ നേട്ടങ്ങൾ ലഭിച്ചുകൊണ്ടിരുന്ന ആ കാലത്താണ് സ്വർണ വ്യാപാര രംഗത്തേക്ക് കടന്നുവരുന്നത്.
വിപണിയിൽ വിറ്റഴിക്കുന്ന എല്ലാ ആഭരണങ്ങളിലും 916 പരിശുദ്ധിയും ഹോൾമാർക്കും ഏറ്റവും ആദ്യം ഉറപ്പുവരുത്തിയത് മലബാർ ഗോൾഡാണ്. ‘ബ്യൂട്ടി മീൻസ് ക്വാളിറ്റി’ എന്നതായിരുന്നു അന്നേയുള്ള ഞങ്ങളുടെ പ്രധാന മുദ്രാവാക്യം.
ഉപഭോക്താക്കൾ ആ കാഴ്ചപ്പാടിനെ വലിയ മനസ്സോടെയാണ് സ്വീകരിച്ചത്. കോഴിക്കോട് നിന്ന് തുടങ്ങിയ ആ യാത്ര പിന്നീട് അയൽ ജില്ലകളായ മലപ്പുറത്തേക്കും കണ്ണൂരിലേക്കും സ്വന്തം സാന്നിധ്യം വ്യാപിപ്പിച്ചു.
ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ആ വ്യാപാരം വളർന്നിരിക്കുന്നു. ജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും ഉൽപന്നങ്ങളും നൽകുക എന്നതോടൊപ്പം പ്രകൃതിയെയും സമൂഹത്തെയും ഒരുപോലെ സംരക്ഷിക്കുക എന്നതും ലക്ഷ്യത്തിന്റെ ഭാഗമാണ്.
ബിസിനസ് മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ നിലവാരം എങ്ങനെ മികച്ച രീതിയിൽ നിലനിർത്താം എന്നത് സംബന്ധിച്ച് ആഴത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിരുന്നു. വിവാഹാവസരങ്ങളിലും മറ്റ് വിശേഷ അവസരങ്ങളിലും സ്വർണം സമ്മാനമായി നൽകുന്ന സമ്പ്രദായം നമ്മുടെ നാട്ടിലുണ്ട്.
അതുകൊണ്ട് തന്നെ നൽകുന്ന സമ്മാനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എവിടെയൊക്കെ ബിസിനസ് പ്രവർത്തനങ്ങൾ നടത്തുമ്പോഴും ഇഎസ്ജി അഥവാ എൻവയോൺമെന്റ്, സോഷ്യൽ, ഗവേണൻസ് മാനദണ്ഡങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്.
ഓസ്ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നുമുണ്ട്. കൃത്യമായ ഗവേണിങ് സംവിധാനവും എസ്ഒപിയും സ്വർണ വ്യാപാര രംഗത്ത് ഏറെ നിർണായകമായ മറ്റൊരു ഘടകം ആഭരണങ്ങളുടെ മനോഹരമായ രൂപകൽപനയാണ്.
ഇതിനായി ഇരുന്നൂറിലധികം പ്രഗത്ഭരായ ഡിസൈനർമാർ ഞങ്ങളുടെ കൂടെ പ്രവർത്തിക്കുന്നുണ്ട്. അതത് പ്രദേശങ്ങളിലെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിലുള്ള ആഭരണങ്ങളാണ് ഇവർ ഒരുക്കിയെടുക്കുന്നത്.
രാജ്യത്തുടനീളമുള്ള പതിനഞ്ച് മാനുഫാക്ചറിങ് ഫാക്ടറികളിലായി അയ്യായിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഹൈദരാബാദിൽ മാത്രം പ്രവർത്തിക്കുന്ന ഫാക്ടറിയിൽ മൂന്നായിരത്തിലധികം പേരുണ്ട്.
നിയമങ്ങൾ കൃത്യമായി പാലിക്കുക, ഉപഭോക്താക്കളുടെ വിശ്വാസം കൈവിടാതെ കാത്തുസൂക്ഷിക്കുക എന്നിവയാണ് സ്വർണ വ്യാപാരത്തിന്റെ അടിത്തറ. സ്വർണത്തെ കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും കള്ളക്കടത്തുമായി ബന്ധപ്പെട്ട
വാർത്തകളും പുറത്തുവരാറുണ്ട്. എന്നാൽ മലബാർ ഗോൾഡിനെ സംബന്ധിച്ചിടത്തോളം സ്വർണം ശേഖരിക്കുന്ന സ്രോതസ്സ് മുതൽ അത് ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതുവരെയുള്ള എല്ലാ വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്.
ഉപഭോക്താക്കൾക്കും ജീവനക്കാർക്കും സർക്കാരിനും ലഭിക്കേണ്ട എല്ലാവിധ ആനുകൂല്യങ്ങളും മൂല്യങ്ങളും നികുതികളും പൂർണ്ണമായും ഉറപ്പുവരുത്തിയാണ് പ്രസ്ഥാനം പ്രവർത്തിക്കുന്നത്.
കൃത്യമായ ഗവേണിങ് സംവിധാനങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറും അഥവാ എസ്ഒപിയും പൂർണ്ണമായി പാലിച്ചുകൊണ്ടാണ് മുന്നേറുന്നത്. ഉപഭോക്താക്കൾ വാങ്ങുന്ന ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസ് സേവനങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ ഏറ്റവും മികച്ച വിപണി വില തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുവാൻ സാധിക്കുന്നത് ഈ കൃത്യമായ ചിട്ടവട്ടങ്ങൾ ഉള്ളതുകൊണ്ടാണ്.
ഇതിനുപുറമെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ അഥവാ സിഎസ്ആറിനും കമ്പനി വലിയ പ്രാധാന്യമാണ് നൽകുന്നത്. ഓരോ പ്രദേശത്തും ബിസിനസ് വഴി ലഭിക്കുന്ന മൊത്തം ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം തുക ആ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിനായി മാത്രം മാറ്റിവെക്കുന്നുണ്ട്.
ഉദാഹരണത്തിന് കൊച്ചിയിൽ ലഭിക്കുന്ന ലാഭത്തിന്റെ അഞ്ച് ശതമാനം തുക കൊച്ചിയിലെ ജനങ്ങളുടെ നന്മയ്ക്കായി തന്നെ ചെലവഴിക്കുന്നു. ഡൽഹിയിലായാലും മറ്റ് ഏത് സ്ഥലത്തായാലും ഈ രീതി തന്നെയാണ് പിന്തുടരുന്നത്.
ഇന്ത്യൻ ആഭരണങ്ങൾക്ക് ലോകമെമ്പാടും വലിയ പ്രിയം ലോകത്ത് ഏറ്റവുമധികം അളവിൽ സ്വർണാഭരണങ്ങൾ അണിഞ്ഞുനടക്കുന്നത് ഇന്ത്യക്കാരാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും അറബ് വംശജരുമാണ് ഈ പട്ടികയിൽ തൊട്ടുപിന്നിലുള്ളത്.
ലോകത്ത് മൊത്തത്തിൽ ഉപയോഗിക്കപ്പെടുന്ന വജ്രാഭരണങ്ങളിൽ നാൽപത് ശതമാനത്തോളം വാങ്ങുന്നത് അമേരിക്കക്കാരാണ്. തൊഴിൽ രംഗത്ത് ലോകത്തിലെ ഏറ്റവും മികച്ച ജീവനക്കാരായി കണക്കാക്കപ്പെടുന്നത് ഇന്ത്യക്കാരെയാണ്.
മികച്ച ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും അപാരമായ തൊഴിൽ വൈദഗ്ധ്യവുമാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാന കരുത്ത്. ഇന്ത്യക്കാർ ഏതൊക്കെ പ്രദേശങ്ങളിൽ വവസിക്കുന്നുവോ അവിടെയെല്ലാം ഇന്ത്യൻ ആഭരണങ്ങൾക്കും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ഇന്ത്യൻ നിർമ്മിത ആഭരണങ്ങളും അവയുടെ തനത് ഡിസൈനുകളും വളരെക്കാലം മുൻപ് തന്നെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രിയപ്പെട്ടതായി മാറിയിരുന്നു. ചരിത്രത്തിൽ ബ്രിട്ടീഷ് രാജ്ഞി പോലും ഇന്ത്യൻ ശൈലിയിലുള്ള ആഭരണങ്ങൾ ഉപയോഗിച്ചിരുന്നു എന്നത് ഇതിന് ഉദാഹരണമാണ്.
ഇന്ത്യയുടെ തനതായ സാംസ്കാരിക രൂപകൽപന ലോകത്തിന്റെ വിവിധ കോണുകളിലേക്ക് വ്യാപിപ്പിക്കാൻ മലബാർ ഗോൾഡിന് സാധിച്ചിട്ടുണ്ട്. ആ ലക്ഷ്യത്തിൽ തങ്ങൾ പൂർണ്ണ വിജയം കൈവരിച്ചുവെന്നാണ് ദൃഢമായ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

