മംഗലാപുരത്തെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് ഒഴിവാക്കിയ തീരുമാനം കടുത്ത രാഷ്ട്രീയ അവഗണനയാണെന്ന് വടകര എംപി ഷാഫി പറമ്പിൽ ആരോപിച്ചു. കേരളത്തോടുള്ള ദയാവധത്തിന് മുന്നോടിയായുള്ള നടപടിയാണിതെന്ന് അദ്ദേഹം കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.
ഭരണപരമായ സൗകര്യങ്ങളാണ് മാനദണ്ഡമെങ്കിൽ ചെന്നൈയിലുള്ള ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് അദ്ദേഹം ചോദ്യം ചെയ്തു. കേരളത്തിനായി ഒരു പ്രത്യേക റെയിൽവേ സോൺ വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണെങ്കിലും അത് ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
കൂടുതൽ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക് നീട്ടുന്നതിനുള്ള നടപടികൾക്ക് ബിജെപി നേതാക്കൾ തന്നെ തുരങ്കം വയ്ക്കുകയാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും, പാലക്കാട് ഡിവിഷൻ കേന്ദ്രീകരിച്ചും ദില്ലിയിലും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കെപിസിസി ഉടൻ തന്നെ സമരം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

