കോഴിക്കോട് ∙ വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ വീതിക്കുറവും ജംക്ഷനു സമീപത്തായി സർവീസ് റോഡിലേക്ക് എക്സിറ്റ് സ്ഥാപിച്ചതിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന സാഹചര്യത്തിൽ എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു. തൊണ്ടയാട് – ഹൈലൈറ്റ് ഭാഗത്ത് കോഴിക്കോടൻ കിച്ചൻ മുന്നിലുള്ള എക്സിറ്റ് മാറ്റി സ്ഥാപിക്കും.
നിലവിൽ സർവീസ് റോഡിലേക്കുള്ള എക്സിറ്റ് അടച്ചു 100 മീറ്റർ മുന്നിലേക്ക് മാറ്റുകയാണ്. ഇതിനായി ദേശീയപാതയുടെ കിഴക്കു വശം ഡിവൈഡർ പൊളിച്ചു പുതിയ എക്സിറ്റ് നിർമാണം തുടങ്ങി.
പാലാഴി റോഡ് ജംക്ഷനിൽ മേൽപാലത്തിനു താഴെ പുതിയ യൂ ടേൺ സംവിധാനം നടപ്പാക്കി. ഇതോടെ ഹൈലൈറ്റ് മാളിനു മുൻവശത്തെയും പാലാഴി ഭാഗത്തേക്കും പോകേണ്ട
വാഹനങ്ങൾക്ക് ഏറെ ഗുണകരമാകും. മലാപ്പറമ്പിനും കുടിൽതോടിനും ഇടയിൽ തൊണ്ടയാട് ഭാഗത്തേക്കു സർവീസ് റോഡിൽ നിന്നുള്ള ദേശീയപാത പ്രവേശനം മാറ്റണമെന്ന ആവശ്യം പരിശോധിക്കുന്നുണ്ട്.
നേതാജി ഭാഗത്തെ പ്രവേശനം എക്സിറ്റാക്കി. കുടിൽതോട് ജംക്ഷനിൽ എൻട്രിയാണ് ഉദ്ദേശിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

