നീണ്ട നിയമപോരാട്ടങ്ങൾക്കും വർഷങ്ങളുടെ ജയിൽവാസത്തിനും ശേഷം കൊലക്കേസ് പ്രതിയായ രസിക് ചന്ദ്ര മൊണ്ടാലിന് ഇനി തികഞ്ഞ സ്വാതന്ത്ര്യത്തോടെ ജീവിതം ആസ്വദിക്കാം.
നൂറ്റഞ്ചു വയസ്സ് പിന്നിട്ട അദ്ദേഹത്തിന് പ്രായത്തിന്റെ ആനുകൂല്യം പൂർണ്ണമായി അനുവദിച്ചു കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.
1920-ൽ ബംഗാളിലെ മാൾഡ ജില്ലയിൽ ജനിച്ച അദ്ദേഹം, 1994-ലാണ് ഒരു കൊലപാതകക്കേസിൽ പ്രതിയായി അറസ്റ്റിലായത്. തുടർന്ന് മുപ്പത്തിരണ്ടോളം വർഷത്തോളമാണ് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിച്ചത്.
കഴിഞ്ഞ നവംബറിൽ ജാമ്യത്തിലിറങ്ങിയ വേളയിൽ അദ്ദേഹം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഈ അന്തിമ വിധി പുറപ്പെടുവിച്ചത്. ഔദ്യോഗികമായി ജീവപര്യന്തം ശിക്ഷാ കാലാവധി പൂർത്തിയായില്ലെങ്കിലും, പ്രായാധിക്യവും കടുത്ത ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ഇനി അദ്ദേഹത്തെ ജയിലിലേക്ക് തിരികെ കൊണ്ടുപോകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി.
തന്റെ പ്രായവും നിരന്തരമായ അസുഖങ്ങളും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 2018 മുതൽ വിവിധ കോടതികളെ രസിക് ചന്ദ്ര സമീപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

