കോഴിക്കോട് നഗരത്തിൽ ലോട്ടറി വിൽപന നടത്തി ജീവിക്കുന്ന തമിഴ്നാട് സ്വദേശിക്ക് കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചു. തമിഴ്നാട് പുതുക്കോട് പൊന്നമ്പലം സ്വദേശിയായ പളനിയപ്പൻ (71) ആണ് ഈ വലിയ ഭാഗ്യത്തിന് അർഹത നേടിയത്.
അരയിടത്തു പാലത്തിനു സമീപമാണ് ഇദ്ദേഹം താമസിക്കുന്നത്. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ലോട്ടറി മൊത്ത, ചില്ലറ വിൽപനക്കാരായ ലക്കി സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നാണു പളനിയപ്പൻ പതിവായി ടിക്കറ്റുകൾ വാങ്ങിയിരുന്നത്.
ഈ ടിക്കറ്റുകൾ നടന്നു വിറ്റു കിട്ടുന്ന വരുമാനത്തിലാണ് പളനിയപ്പനും ഭാര്യ കാന്താമണിയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്നലെയും പതിവുപോലെ അദ്ദേഹം ടിക്കറ്റ് വിൽപനയ്ക്കായി ഇറങ്ങിയിരുന്നു.
എന്നാൽ ഉച്ച കഴിഞ്ഞപ്പോൾ 3 ടിക്കറ്റുകൾ മാത്രം ബാക്കിയായി. വൈകിട്ട് 3 മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്.
തുടർന്ന് വൈകിട്ട് നാലോടെ അന്നത്തെ ലോട്ടറി റിസൽട്ടും അടുത്ത ദിവസം വിൽക്കാനുള്ള ടിക്കറ്റുകളും വാങ്ങാനായി അദ്ദേഹം ഏജൻസിയിൽ എത്തിച്ചേർന്നു. ആ സമയത്ത് ഏജൻസി ഉടമ പെണ്ണപ്പുറത്ത് ഭവീഷ് പളനിയപ്പനെ കാത്തിരിക്കുകയായിരുന്നു.
ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഭവീഷ് പറഞ്ഞപ്പോൾ, അയ്യായിരം രൂപയാകും ലഭിച്ചതെന്നാണ് പളനിയപ്പൻ ആദ്യം കരുതിയത്. എന്നാൽ ലഭിച്ചത് 30 ലക്ഷം രൂപയാണെന്ന് അറിഞ്ഞപ്പോൾ ആ വാർത്ത ഉൾക്കൊള്ളാൻ അദ്ദേഹത്തിന് അൽപം സമയമെടുത്തു.
കഴിഞ്ഞ 32 വർഷമായി പളനിയപ്പനും ഭാര്യയും കോഴിക്കോട്ടാണ് താമസിക്കുന്നത്. മുൻപ് വിവിധ ജോലികൾ ചെയ്തു ഉപജീവനം നടത്തിയിരുന്നെങ്കിലും, ശരീരത്തിന് ചെറിയ അസുഖങ്ങൾ കണ്ടതുതുടർന്നാണ് കഴിഞ്ഞ 10 വർഷമായി ലോട്ടറി വിൽപനയിലേക്ക് തിരിഞ്ഞത്.
ആറു മാസം മുൻപ് ഭാര്യക്ക് ഹൃദയസംബന്ധമായ അസുഖം ബാധിച്ചിരുന്നു. അവർക്കുള്ള മരുന്നിനുള്ള പണവും ഈ ടിക്കറ്റ് വിൽപനയിലൂടെയാണ് കണ്ടെത്തിയിരുന്നത്.
തിരുത്തിയാടു പ്രദേശത്തുകാർക്ക് പ്രിയപ്പെട്ട ‘മണി അണ്ണൻ’ ആണ് പളനിയപ്പൻ.
ഇവരുടെ മക്കൾ നാട്ടിലാണ് ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

