ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്കൂളില്‍ വെച്ച് യുകെജി വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. പ്രണയ് തേജ് ആണ് ദാരുണമായി മരണപ്പെട്ടത്.
അധ്യാപിക ശകാരിച്ചതിനെ തുടര്‍ന്നാണ് കുട്ടി കുഴഞ്ഞു വീണതെന്ന് ബന്ധുക്കള്‍ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിക്ക് അധ്യാപികയുടെ മര്‍ദ്ദനമേല്‍ക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വണ്‍-ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ടൗണ്‍ കോത്തറോഡ് പ്രദേശത്തെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയായ അഞ്ച് വയസുകാരനാണ് മരണപ്പെട്ടത്.
ഗൃഹപാഠം പൂര്‍ത്തിയായിട്ടില്ലെന്നും ടീച്ചര്‍ തല്ലുമെന്നും രാവിലെ കുട്ടി പറഞ്ഞിരുന്നുവെന്നും, അന്നേദിവസം സ്കൂളില്‍ പോകാന്‍ കുട്ടി മടി കാണിച്ചിരുന്നുവെന്നും വീട്ടുകാര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ തുടക്കത്തില്‍ വീട്ടുകാര്‍ ഇക്കാര്യം ഗൗരവത്തിലെടുത്തിരുന്നില്ല.
സ്കൂളിലെത്തിയ കുട്ടി ആകെ വിഷണ്ണനായിരുന്നുവെന്നും സ്കൂളിലെ ഒരു പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കാന്‍ കുട്ടിയ്ക്ക് സാധിച്ചിരുന്നില്ലെന്നും സഹപാഠികളും മറ്റ് അധ്യാപകരും പിന്നീട് വ്യക്തമാക്കി. രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടി ക്ലാസ് മുറിയില്‍ കുഴഞ്ഞു വീഴുന്നത്.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഇതിനിടെയാണ് അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

