കുറഞ്ഞ ചെലവിൽ ഒതുക്കമുള്ള ഒരു ടാബ് തേടുന്നവർക്കായി പുതിയ വിവരങ്ങൾ പുറത്തുവന്നു. ലെെനൊവോ ടാബ് വൺ (Lenovo Tab One) വിപണിയിൽ ശ്രദ്ധനേടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
8.7 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും മീഡിയടെക് ഹീലിയോ ജി85 (MediaTek Helio G85) പ്രൊസസറുമാണ് ഈ ഡിവൈസിന് കരുത്ത് പകരുന്നത്. മീഡിയ പ്ലേ ചെയ്യാനും വെബ് ബ്രൗസ് ചെയ്യാനും പ്രിയപ്പെട്ട
ആപ്പുകൾ ഉപയോഗിക്കാനും ലഘുവായ ഗെയിമുകൾ കളിക്കാനും ഈ ടാബ് അനുയോജ്യമാണ്. നിലവിൽ വെറും $110 ആണ് ഇതിന്റെ വില വരുന്നത്.
പ്രധാന ഫീച്ചറുകൾക്കൊപ്പം 4GB റാമും 64GB സ്റ്റോറേജും ഇതിലുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാനും സാധിക്കും.
സാധാരണ ആവശ്യങ്ങൾക്ക് ഇത് ധാരാളമാണെങ്കിലും, ഒരേസമയം നിരവധി ആപ്പുകൾ പ്രവർത്തിപ്പിക്കുന്ന മൾ്ട്ടിടാസ്കിംഗിന് ഈ റാം പരിമിതപ്പെട്ടേക്കാം. അതിനാൽ ഉയർന്ന ഉപയോഗമുള്ളവർ മറ്റു ടാബ്ലറ്റുകൾ നോക്കുന്നതാകും ഉചിതം.
ആൻഡ്രോയിഡ് 14 (Android 14) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടാബ് വരുന്നത്. കൂടാതെ ഓവർ-ദി-എയർ അപ്ഡേറ്റ് വഴി ആൻഡ്രോയിഡ് 15 (Android 15) ലേക്ക് ഇത് അപ്ഡേറ്റ് ചെയ്യാനും സാധിക്കും.
ഡിവൈസ് പുറത്തിറങ്ങി രണ്ട് വർഷത്തേക്ക് സുരക്ഷാ അപ്ഡേറ്റുകൾ നൽകുമെന്ന് കമ്പനി ഉറപ്പുനൽകുന്നുണ്ട്. 5,100mAh ബാറ്ററിയുള്ള ഈ ടാബ്ലെറ്റ് ഒറ്റച്ചാർജിൽ 12.5 മണിക്കൂർ വരെ പ്രവർത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അനുയോജ്യമായ അഡാപ്റ്റർ വഴി 15W വേഗതയിൽ ചാർജ് ചെയ്യാനും സാധിക്കും. വയർലെസ് ഹെഡ്സെറ്റുകൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തവർക്കായി ഇതിൽ 3.5mm ഓഡിയോ ജാക്ക് നൽകിയിട്ടുണ്ട്.
ഡിവൈസിന് സംരക്ഷണം നൽകുന്നതിനോടൊപ്പം സ്റ്റാൻഡായി കൂടി പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഫോളിയോ കേസും ഇതിനോടൊപ്പം ലഭിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

