സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ തിരക്കുകൾക്കിടയിലും പകർച്ചവ്യാധികൾക്കെതിരെയുള്ള ജാഗ്രത ഏതെങ്കിലും രീതിയിൽ കുറയരുതെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. വട്ടിയൂർക്കാവ് എസ്.എഫ്.എസ് പാരിഷ് ഹാളിൽ ലോക കൊതുകു ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗബാധ സംബന്ധിച്ച യഥാർത്ഥ കണക്കുകൾ യാതൊരു കാരണവശാലും മറച്ചുവെക്കരുതെന്നും, പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും കൂട്ടായ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്കൂളുകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ കൊതുകു നിർമാർജ്ജന ലക്ഷ്യത്തോടെയുള്ള ഡ്രൈഡേ കാര്യക്ഷമമായി ആചരിച്ചതിന്റെ ഫലമായി കൊതുകുജന്യ രോഗങ്ങളുടെ വ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്.
ഇതിന്റെ തുടർച്ചയെന്നോണം, ആരോഗ്യപ്രവർത്തകരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വീടുകൾ തോറും കയറിയിറങ്ങിയുള്ള ബോധവത്കരണ പരിപാടികൾ അടുത്ത ഘട്ടമായി സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിന്റെ ഭാഗമായി നെട്ടയം ശ്രീ ശാരദാ കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥിനികളുടെ ഫ്ലാഷ് മോബും ഹെൽത്ത് പ്ലേയും അരങ്ങേറി.
ആരോഗ്യകേരളം സംസ്ഥാന പ്രോഗ്രാം മാനേജര്‍ അനു.എസ്. നായര്‍ ഐ.എ.
എസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ വി.മീനാക്ഷി, അഡീഷണൽ ഡയറക്ടർമാരായ ഡോ.
റീത്ത കെ.പി, ഡോ. ഉണ്ണികൃഷ്ണന്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.
ബിന്ദു മോഹൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സതീഷ് കെ.
എൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക്, സ്റ്റേറ്റ് മാസ്സ് ആന്‍ഡ് എഡ്യൂക്കേഷൻ മീഡിയാ ഓഫീസർ ഡോമി ജോൺ, അസിസ്റ്റൻ്റ് ഡയറക്ടർ ഷെർളി വർദ്ധനൻ, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.
ശ്രീഹരി, നഗര ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രോഹൻ രാജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സന്ധ്യ, ജില്ലാ മലേറിയ ഓഫീസര്‍ രാജശേഖരന് എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

