പ്രശസ്തമായ നെഹ്റു ട്രോഫി ജലോത്സവം നടക്കുന്ന ആഗസ്റ്റ് 22 ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമെന്ന് ജില്ലാ കലക്ടർ ഷാജി വി.
നായർ ഉത്തരവിട്ടു. അതേസമയം, മുൻനിശ്ചയപ്രകാരം നടക്കേണ്ട
പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജലോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

