സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകർക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ (KAAPA) ചുമത്തി ജയിലിലടച്ചു.
നെടുമ്പാശ്ശേരി പൊലീസ് ആണ് ഇയാളെ പിടികൂടിയത്. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
വിവിധ കോടതികളിൽ നിലവിലുള്ള നിരവധി കേസുകളിൽ അനീഷിനെതിരെ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാസം ഒരു സ്പായിൽ അതിക്രമിച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഇയാൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ സംഭവത്തിന് ശേഷം കേരളത്തിൽ നിന്നും മൈസൂരിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പൊലീസിന്റെ പിടിയിലായത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽ കേസുകളിലാണ് മരട് അനീഷ് പ്രതിയായിട്ടുള്ളത്.
അയൽ സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കേസുകളുണ്ട്. തമിഴ്നാട്ടിൽ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള കേസുകളും, കർണാടകത്തിൽ അഞ്ചും തമിഴ്നാട്ടിൽ മൂന്നും കേസുകളും ഇയാളുടെ പേരിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

