പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്ന കേസിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിദാസ് അറസ്റ്റിലായി. കോഴിക്കോട് സിറ്റി സൈബർ പൊലീസ് ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ച ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് ജാൻമണിദാസ് വിവാദപരമായ പ്രസ്താവനകൾ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ജന്തർ മന്തർ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ ഉണ്ടായത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ വലിയ തോതിൽ പൊതുശ്രദ്ധ ആകർഷിച്ചിരുന്നു.
പ്രസ്തുത സംഭവം വലിയ വിവാദമായതിനെ തുടർന്ന് ജാൻമണിദാസ് പിന്നീട് പരസ്യമായി മാപ്പ് പറഞ്ഞിരുന്നുവെങ്കിലും നിയമനടപടികളുമായി മുന്നോട്ട് പോകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

