കോഴിക്കോട് ∙ ഓണക്കോടികൾക്കും പൂക്കൾക്കും പച്ചക്കറികൾക്കും പുറമെ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഹോം അപ്ലയൻസസിനും വിപണിയിൽ വൻതോതിൽ ആവശ്യക്കാരേറുന്നു. തിരുവോണക്കാലത്ത് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ആകർഷകമായ ഓഫറുകളാണ് വിവിധ സ്ഥാപനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ബ്രാൻഡുകളിലെ വൈവിധ്യത്തിനൊപ്പം ഉൽപന്നങ്ങൾക്കൊപ്പം വ്യാപാര സ്ഥാപനങ്ങൾ നൽകുന്ന പ്രത്യേക സമ്മാനങ്ങളും ഉത്സവകാലത്ത് ജനങ്ങളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. കമ്പനികൾ നൽകുന്നതിനേക്കാൾ കൂടുതൽ വാറന്റി കാലാവധി അനുവദിച്ചും, ഉറപ്പായ സമ്മാനങ്ങൾ പ്രഖ്യാപിച്ചും, നറുക്കെടുപ്പിലൂടെ വിലയേറിയ സമ്മാനങ്ങൾ നൽകിയുമാണ് വ്യാപാരികൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
ഇതിൽ ടെലിവിഷൻ, വാഷിങ് മെഷീൻ എന്നിവയുടെ വിൽപനയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണിയിൽ 32 ഇഞ്ച് ടിവികൾ മുതൽ ഹൈസെൻസ് കമ്പനി പുതുതായി പുറത്തിറക്കിയ 116 ഇഞ്ച് വലിപ്പമുള്ള ഭീമാകാരമായ ടിവികൾ വരെ ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ സ്മാർട്ട്ഫോണുകൾക്കും വിപണിയിൽ വലിയ ഡിമാൻഡാണുള്ളത്. ഓണച്ചന്തയിലെ കച്ചവടം മുൻനിർത്തി സ്റ്റോക്കുകളുടെ അളവ് വർധിപ്പിച്ചതിനൊപ്പം, ഉപഭോക്താക്കളെ സ്വീകരിക്കാനും ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും സേൽസ് ടീമിന്റെ അംഗബലവും വ്യാപാരികൾ ഉയർത്തിയിട്ടുണ്ട്.
വിവിധ വ്യാപാര ശൃംഖലകൾ ഇത്തവണ 2000 കോടി രൂപയ്ക്കുമേൽ ഓണക്കാല വിൽപനയാണ് ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർഥികൾക്ക് പരീക്ഷാ സമയമായതിനാലും ഓണാവധിക്ക് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാലും ഷോപ്പുകളിലേക്ക് ആളുകളുടെ തിരക്ക് വരും ദിവസങ്ങളിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന്റെ ഭാഗമായി ഓഫിസ് സമയത്തിനുശേഷമുള്ള സന്ധ്യാസമയങ്ങളിൽ നിരവധി പേരാണ് ഷോപ്പിംഗിനായി സ്ഥാപനങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

