നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്കും ചോദ്യങ്ങൾക്കും വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരവും ബിഗ് ബോസ് സീസൺ 7 വിജയിയുമായ അനുമോൾ വിവാഹിതയായത്.
ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടത്തിയത്. എങ്കിലും വിവാഹവുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായ ചടങ്ങിൽ പങ്കുകൊള്ളാൻ എത്തിയിരുന്നത്.
തമിഴ്നാട് സ്വദേശിയായ ഭുവനേശ് രാജേന്ദിറിനെ ആണ് അനുമോൾ ജീവിതപങ്കാളിയാക്കിയിരിക്കുന്നത്. നടനും മോഡലും കണ്ടന്റ് ക്രിയേറ്ററുമാണ് ഭുവനേശ്.
എന്നാൽ, ഈ വിവാഹച്ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമം തുറന്നുപറയുകയാണ് അനുമോളുടെ അടുത്ത സുഹൃത്തും നടിയുമായ ഡയാന ഹമീദ്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് താരം തന്റെ മനോവിഷമം പങ്കുവെച്ചത്.
“അനുവിന്റെ വിവാഹത്തിന് എനിക്ക് പോകാൻ പറ്റിയില്ല. അതിലെനിക്ക് ഭയങ്കര സങ്കടമുണ്ട്.
വിവാഹസമയത്ത് ഞാൻ നാട്ടിൽ ഇല്ലായിരുന്നു. ചാലക്കുടിയിൽ വെച്ചായിരുന്നു അനുവിന്റെ വിവാഹം.
എന്റെ കല്യാണത്തിന് ഉടനീളം എന്നോടൊപ്പം ഉണ്ടായിരുന്ന ആളായിരുന്നു അനു. നിക്കാഹ് കഴിഞ്ഞ് ഞാൻ പോകുന്നതുവരെ കൂടെയുണ്ടായിരുന്നു.
ഒരുപാട് സന്തോഷം. നല്ല ഒരാളെയാണ് അനുവിന് കിട്ടിയിരിക്കുന്നത്.
അവൾക്ക് ഏറ്റവും ചേരുന്ന ഒരു പയ്യനാണ്. സന്തോഷത്തോടെ അവർ ജീവിക്കട്ടെ.
ഞങ്ങളുടെ എല്ലാവരുടെയും മനസിലെ ഒരു വലിയ പ്രാർത്ഥന അതാണ്. ഭുവനും അനുവും എല്ലാവിധ സന്തോഷങ്ങളോടെയും കൂടെ ജീവിക്കട്ടെ എന്നത്.
എല്ലാ അനുഗ്രഹവും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അനുവിനോട് പറയാൻ ഉള്ളതും ഇതു തന്നെയാണ് അവസാനം നീ നിന്റെ പ്രിൻസ് ചാമിങ്ങിനെ കണ്ടെത്തി.
രണ്ടാളും നല്ല ജോഡിയാണ്. ഒരുപാട് വർഷങ്ങൾ സന്തോഷത്തോടെ ജീവിക്കട്ടെ.
എല്ലാ നൻമകളും ദൈവം തരട്ടെ. ഞങ്ങളെല്ലാവരും ഭയങ്കര ഹാപ്പിയാണ്” എന്ന് ഡയാന ഹമീദ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

