നടനത്തിന്റെ പേരിൽതൃശൂർ ജില്ലയുടെ സാംസ്കാരിക പാരമ്പര്യമായ പുലിക്കളിയെ വിമർശിച്ചുകൊണ്ട് നടൻ വി.കെ ശ്രീരാമൻ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. പുലിക്കളിയെ “കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും കലയ്ക്കുവേണ്ടി വൈകൃതത്തെ ഉപയോഗിക്കുന്നത് ആഭാസമാണെന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ലോകത്ത് ഇതുപോലൊരു കലാവൈകൃതമില്ലെന്നും ഈ കുംഭകുലുക്കിക്കളിയെ ശാർദൂലവിക്രീഡിതം എന്നാണു പറയുന്നതെന്നും പരിഹസിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
എന്നാൽ ഈ പരാമർശത്തിനെതിരെ കടുത്ത എതിർപ്പുമായി വിവിധ കോണുകളിൽ നിന്നും ആളുകൾ രംഗത്തെത്തി. പുലിക്കളി സംഘങ്ങളും സാംസ്കാരിക പ്രവർത്തകരുമാണ് പ്രധാനമായും എതിർപ്പുമായി എത്തിയിരിക്കുന്നത്.
പുലിക്കളി പലർക്കും ജീവനോപാധിയാണെന്നും, സിനിമകളിൽ കഥാപാത്രങ്ങൾക്കായി അഭിനേതാക്കൾ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറില്ലേ എന്നും ചൂണ്ടിക്കാണിച്ചാണ് വിമർശകർ മറുപടി നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

