കൊച്ചി സിഎംആർഎൽ–എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
ഈ കേസിൽ ഹവാല ഇടപാടുകൾ വഴി ഫണ്ട് കൈമാറ്റം ചെയ്യപ്പെട്ടതിനുള്ള വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിന്റെ ഭാഗമായി, മന്ത്രിയും വീണ വിജയന്റെ ഭർത്താവുമായ പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട
കേന്ദ്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലുമായി അടുത്തിടെ ഒമ്പത് ഇടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡുകൾക്ക് പിന്നാലെയാണ് ഹവാലയിലൂടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നതിന്റെ രേഖകളും വിവരങ്ങളും ലഭിച്ചതായി ഇ.ഡി ഔദ്യോഗികമായി അറിയിച്ചത്.
ഇതിന്റെ തുടർച്ചയായി ചില ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് തെളിവുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

