സംസ്ഥാനത്ത് ലഹരിമരുന്നിന്റെ ഉപയോഗത്തിനെതിരെ കർശന പ്രതിരോധവുമായി കേരള പൊലീസും കൊച്ചി ആസ്റ്റർ മെഡ്സിറ്റിയും സംയുക്തമായി രംഗത്തെത്തി. ഇതിന്റെ ഭാഗമായി ‘തൂഫാനോണം’ എന്ന പേരിൽ വിപുലമായ ബോധവൽക്കരണ ക്യാംപെയ്ന് തുടക്കം കുറിച്ചു.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്ന പ്രത്യേക പ്രചാരണ രഥവും മഹാബലിയുടെ സാന്നിധ്യവുമാണ് ഈ ക്യാംപെയ്നിന്റെ പ്രധാന ആകർഷണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ, പ്രധാന പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണ രഥയാത്ര പര്യടനം നടത്തുന്നത്.
യാത്ര കടന്നുപോകുന്ന വഴികളിൽ ലഘുലേഖകൾ വിതരണം ചെയ്യും. കൂടാതെ, ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രഥത്തിന് ഔദ്യോഗിക സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
ജനങ്ങൾക്ക് ആരോഗ്യപരമായ ജാഗ്രത ഉറപ്പാക്കുന്നതിനായി ഈ യാത്രയോടൊപ്പം ആസ്റ്റർ മെഡ്സിറ്റിയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.
കാളിരാജ് മഹേഷ് കുമാർ, എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര ഐ.പി.എസ് എന്നിവർ ചേർന്ന് പ്രചാരണ രഥത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
ചടങ്ങിന്റെ ഭാഗമായി ‘തൂഫാൻ വാരിയർ’ ബാഡ്ജുകൾ വിതരണം ചെയ്യുകയും, പങ്കെടുത്ത എല്ലാവരും ചേർന്ന് ‘തൂഫാൻ’ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടമായ തൂഫാൻ ക്യാംപെയ്നുമായി കൈകോർക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ.
നളന്ദ ജയദേവ് വ്യക്തമാക്കി. ഉദ്ഘാടനച്ചടങ്ങിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.
കാളിരാജ് മഹേഷ് കുമാർ, എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ.
നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് ഖാദർ, സിഎംഎസ് ഡോ.
ദിലീപ് പണിക്കർ, മെഡിക്കൽ വാല്യു ട്രാവൽ പ്രതിനിധി അമിത് സിംഗാൾ തുടങ്ങിയ പ്രമുഖർ ലഹരി വിരുദ്ധ സന്ദേശങ്ങൾ കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

