തിരുവനന്തപുരം ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) നാഷണൽ സർവീസ് സ്കീമിന്റെ (എൻ എസ് എസ്) നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ. പരിപാടിക്കിടെ വന്ദേമാതരം പാടുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവർത്തകർ വേദിയിലേക്ക് ഇരച്ചുകയറി പ്രതിഷേധിക്കുകയുണ്ടായി.
ഇതിനുപുറമേ, പരിപാടിയുടെ അവലോകനം നടത്താൻ നാല് വിദ്യാർത്ഥികൾ വേണമെന്നും അതിൽ രണ്ട് പേർ തട്ടമിട്ട മുസ്ലിം വിദ്യാർത്ഥിനികൾ ആയിരിക്കണമെന്ന് എൻ എസ് എസ് അധികൃതർ നിർബന്ധം പിടിച്ചതായും എസ് എഫ് ഐ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ക്യാമ്പസുകളിൽ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ് എഫ് ഐ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

