2024 മുതൽ ഗൂഗിളിന്റെ വിവിധ ആപ്പുകളിൽ നിർമ്മിത ബുദ്ധി (AI) സാന്നിധ്യം സജീവമായിക്കഴിഞ്ഞു. ഒരു പിക്സൽ ഫോൺ തുറക്കുമ്പോൾ തന്നെ ജിമിനിയുടെ തിളങ്ങുന്ന ഐക്കൺ ഉപയോക്താക്കളെ വരവേൽക്കുന്നു.
എവിടെ നിന്നും ടെക്സ്റ്റ് ജനറേറ്റ് ചെയ്യാനും ഗൂഗിൾ ഡ്രൈവിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനും ഇപ്പോൾ ജെമിനിക്ക് സാധിക്കുന്നുണ്ട്. ഫോണുകളിലും ബ്രൗസറുകളിലും ജിമിനി നൽകു സേവനങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിക്കാം.
ആദ്യ വിഭാഗത്തിൽ ഉൾപ്പെടുന്ന വർക്ക്സ്പേസ് സൈഡ് പാനൽ (Workspace side panel) ഒന്നിലധികം ഫയലുകൾ, ഇമെയിലുകൾ, ചാറ്റുകൾ, വെബ് എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഒരേസമയം ശേഖരിക്കാൻ പ്രാപ്തമാണ്. കലണ്ടർ, മീറ്റ്, ജിമെയിൽ, ഡോക്സ്, ഡ്രൈവ്, ഷീറ്റ്സ്, സ്ലൈഡ്സ് എന്നിവയിലൊക്കെ ഈ സൗകര്യം ലഭ്യമാണ്.
2026 മാർച്ച് മാസത്തിലെ അപ്ഡേറ്റോടുകൂടിയാണ് ജെമിനിക്ക് ഈ പ്രത്യേകത ലഭിച്ചത്. ഇതിനായി ഗൂഗിൾ AI പ്രോ അല്ലെങ്കിൽ പെയ്ഡ് വർക്ക്സ്പേസ് പ്ലാൻ ആവശ്യമാണ്.
ചിത്രങ്ങൾ തെരയുന്നതിനായുള്ള ‘ആസ്ക് ഫോട്ടോസ്’ (Ask Photos) സംവിധാനം രണ്ടാം വിഭാഗത്തിലാണ് വരുന്നത്. ലളിതമായ ഭാഷയിൽ സ്വന്തം ഫോട്ടോ ലൈബ്രറി പരിശോധിക്കാൻ ഇത് സഹായിക്കും.
വർഷങ്ങൾക്ക് മുൻപുള്ള ചിത്രങ്ങളും യാത്രാവേളകളിലെ കാർ നമ്പറുകളും മറ്റും കണ്ടെത്താൻ ഈ ഫീച്ചർ ഉപകരിക്കും. കീവേഡ് മാച്ചിനേക്കാൾ സാങ്കേതികമായി അല്പം സമയം എടുക്കുമെങ്കിലും സെർച്ച് രംഗത്തെ പുതിയൊരു ചുവടുവെപ്പാണ് ഇത്.
ക്രോമിലെ ജെമിനി സേവനവും സമാനമായ രീതിയിൽ പ്രവർത്തിക്കുന്നു. സേവ് ചെയ്ത പാസ്വേഡുകളും ലോഗിൻ വിവരങ്ങളും ഉപയോഗിച്ച് വെബ്ബിലെ കാര്യങ്ങൾ എളുപ്പമാക്കാൻ ക്രോം ഓട്ടോ ബ്രൗസിംഗിന് സാധിക്കും.
എന്നാൽ ഇതിന്റെ കൃത്യത ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. മാപ്പുകളിലെ വിവരങ്ങൾ പരിശോധിക്കുന്നതിനായി അവതരിപ്പിച്ച ‘ആസ്ക് മാപ്സ്’ (Ask Maps) സംവിധാനം മൂന്നാം വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ ഇത് സഹായിക്കുമെങ്കിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇതിന് കഴിഞ്ഞിട്ടില്ല. മെസ്സേജുകളിലെയും പ്ലേ സ്റ്റോറിലെയും ജെമിനി സേവനങ്ങളും സമാനമായ നിലയിലാണ് പ്രവർത്തിക്കുന്നത്.
നിർമ്മിത ബുദ്ധി രംഗത്തെ പുതിയ മാറ്റങ്ങൾക്കനുസരിച്ച് ഗൂഗിളിന്റെ ഈ ഫീച്ചറുകളിലും വരും ദിവസങ്ങളിൽ കൂടുതൽ പരിഷ്കാരങ്ങൾ ഉണ്ടായേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

