പാലക്കാട്: സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി ദാരുണമായി മരിച്ചു. പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെയാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.
കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണൻ്റെ മകളായ ഗൗരി ജി. കൃഷ്ണ (18) ആണ് മരണപ്പെട്ടത്.
മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയാണ് അപകടത്തിൽ പെട്ടത്. രാവിലെ പതിവ് പോലെ കോളജിലേക്ക് യാത്ര തിരിക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

