ഓണക്കാലം കടന്നുവരുമ്പോൾ പുത്തൻ ട്രെൻഡുകളെയും വസ്ത്രശൈലികളെയും മലയാളി സമൂഹം വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇത്തവണയും സംസ്ഥാനത്ത് ഓണാഘോഷത്തോടനുബന്ധിച്ചുള്ള വസ്ത്ര വിപണി ഇതിനോടകം തന്നെ വളരെ സജീവമായി മാറിയിട്ടുണ്ടെന്ന് കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ വ്യക്തമാക്കുന്നു.
കേരളത്തിലെ വസ്ത്രവിപണിയുടെ പ്രതിവർഷ വിറ്റുവരവ് ഏകദേശം 18,000 മുതൽ 20,000 കോടി രൂപ വരെയാണ്. ഇതിന്റെ വലിയൊരു ഭാഗവും ഓണക്കാലത്താണ് നടക്കുന്നത്.
ഈ വർഷത്തെ കച്ചവടത്തിൽ 10 ശതമാനത്തിൽ കുറയാത്ത വിൽപന വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണവിപണിയുടെ വിശേഷങ്ങളെക്കുറിച്ച് ടി.എസ്.പട്ടാഭിരാമൻ സംസാരിക്കുന്നു:
ഈ ഓണത്തിന് വസ്ത്ര വിപണിയിലെ പ്രധാന ട്രെൻഡ് എന്താണ്?
വിപണിയെ ഇപ്പോൾ നയിക്കുന്നത് പുതുതലമുറയാണ്, അതായത് ജെൻസീ വിഭാഗം.
അവർക്ക് ദിവസേന വസ്ത്രങ്ങൾ മാറേണ്ടതുണ്ട്. ഒപ്പം അവർ വളരെ ബുദ്ധിപൂർവ്വം തീരുമാനങ്ങൾ എടുക്കുന്നവരുമാണ്.
മീഡിയം റേഞ്ചിൽ ലേറ്റസ്റ്റ് ട്രെൻഡിയായ, മികച്ച ക്വാളിറ്റിയുള്ള വസ്ത്രങ്ങളാണ് അവർക്ക് ആവശ്യം. പതിവുപോലെ കഥകളി, ഓണം, കേരളം തുടങ്ങിയ തീമുകളിലുള്ള വസ്ത്രങ്ങൾക്ക് തന്നെയാണ് ഇപ്പോഴും ആവശ്യക്കാർ കൂടുതൽ.
മീഡിയം റേഞ്ചിൽ ലഭ്യമാകുന്ന ‘മൾക്കോട്ടൺ’ ആണ് ഇത്തവണത്തെ സാരികളിലെ പ്രധാന ട്രെൻഡ്. ഭാരം കുറഞ്ഞതും തിളക്കമുള്ളതുമായ കോട്ടണിൽ നെയ്തെടുക്കുന്നതാണിത്.
ലിനൻ സെറ്റ് സാരി, ഫ്ലോറൽ ഡിജിറ്റൽ പ്രിന്റ്, പോൾക്ക ഡോട്സ് സാരികൾ എന്നിവ അന്വേഷിച്ചെത്തുന്നവരും ഏറെയാണ്. കുട്ടികളുടെ പാവാടകളിൽ മദ്രാസ് ചെക്കിനാണ് വിപണിയിൽ കൂടുതൽ ഡിമാൻഡ് ഉള്ളത്.
വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രതീക്ഷകൾ എന്തൊക്കെയാണ്?
വളരെ മികച്ച പ്രതീക്ഷകളാണ് ഉള്ളത്. കഴിഞ്ഞവർഷത്തേക്കാളും ഉയർന്ന വിൽപനയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
10 ശതമാനത്തിൽ കുറയാത്ത വളർച്ച ഇത്തവണ ഉണ്ടാകും. പണ്ടൊക്കെ ഒരുവർഷത്തെ മൊത്തം വിൽപനയുടെ 50 ശതമാനവും ഓണക്കാലത്തായിരുന്നു നടന്നിരുന്നത്.
അന്ന് അത് കൃഷിയെയും ബോണസിനെയുമൊക്കെ ആശ്രയിച്ചായിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല.
ഓണക്കാലത്തും മറ്റ് അവസരങ്ങളിലുമൊക്കെ മലയാളികൾ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നത് പതിവാക്കി മാറ്റിയിട്ടുണ്ട്. പുതിയതലമുറ അല്ലെങ്കിൽ ജെൻസീ പണം ചെലവാക്കുന്നതിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ?
കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ പണം ചെലവഴിക്കുന്ന രീതികളിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്.
പണം സേവ് ചെയ്യുന്നതിനൊപ്പം തന്നെ ജീവിതം പൂർണ്ണമായി ആസ്വദിക്കാനും അവർ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ വലിയ കടുംപിടിത്തങ്ങൾ ഒന്നും അവർക്കില്ല.
നന്നായി പണം ചെലവഴിച്ച് ജീവിതം ‘എൻജോയ്’ ചെയ്യുകയാണ് ഇന്നത്തെ യുവത്വം. എന്നാൽ ചെലവാക്കുന്ന പണത്തിനൊത്തുള്ള മൂല്യം അതായത് ‘വാല്യു ഫോർ മണി’ അവർ ആഗ്രഹിക്കുന്നുണ്ട്.
മികച്ച നിലവാരമുള്ള ഉൽപ്പന്നത്തോടൊപ്പം നല്ല സേവനവും അവർ തേടുന്നു – ഇതാണ് ഇപ്പോഴത്തെ പ്രധാന ട്രെൻഡ്. ഓണത്തിനായി വസ്ത്ര വിപണി എങ്ങനെയാണ് ഒരുങ്ങുന്നത്? ട്രെൻഡുകൾ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
അത് പൂർണ്ണമായും അനുഭവ സമ്പത്തിലൂടെയാണ് മനസ്സിലാകുന്നത്.
പുതിയ ട്രെൻഡുകളൊക്കെ ആ പരിചയസമ്പന്നതയിലൂടെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ ആറുമാസത്തിന് മുൻപേ തന്നെ ആരംഭിക്കാറുണ്ട്.
ഓൺലൈൻ വിപണിയെ എങ്ങനെയാണ് നേരിടുന്നത്?
അതൊരു വലിയ വെല്ലുവിളിയായി ഞങ്ങൾ കാണുന്നില്ല. വസ്ത്രം വാങ്ങുക എന്നത് ഭൂരിഭാഗം ആളുകളെ സംബന്ധിച്ചും ഒരു ‘ടച്ച് ആൻഡ് ഫീൽ’ അനുഭവം കൂടിയാണ്.
നിങ്ങൾ നിങ്ങളുടെ ഭാര്യയ്ക്ക് ഒരു സാരി സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നത് ഓൺലൈനിൽ നിന്ന് വാങ്ങിയായിരിക്കുമോ, അതോ നേരിട്ട് ഷോപ്പിൽ പോയി കണ്ട് പർച്ചേസ് നടത്തിയായിരിക്കുമോ? പ്രിയപ്പെട്ടവർക്ക് നേരിട്ട് ഇങ്ങനെ സമ്മാനങ്ങൾ നൽകുന്നത് തികച്ചും വേറിട്ടൊരു അനുഭവം തന്നെയാണ്. ഇപ്പോൾ കല്യാണ സീസൺ കൂടിയാണല്ലോ, വിവാഹ പാർട്ടികളുടെ താൽപ്പര്യങ്ങൾ എന്തൊക്കെയാണ്?
വിവാഹ പാർട്ടികൾ വസ്ത്രങ്ങൾക്കായുള്ള ചെലവുകളൊന്നും കുറച്ചിട്ടില്ല.
ഒരു വിവാഹം എന്നത് ഏറെക്കാലത്തെ ഒരുക്കങ്ങളുടെ ഫലമാണ്. അതിനായുള്ള വസ്ത്രങ്ങൾ വാങ്ങാൻ അവർ മുൻകൂട്ടി തന്നെ പണം കരുതിവയ്ക്കാറുണ്ട്.
അതുകൊണ്ടുതന്നെ വിപണിയിൽ നല്ല സെയിൽ ആണ് നടക്കുന്നത്. എല്ലാവർക്കും ഒരേപോലെയുള്ള സാരിയും ഷർട്ടുമൊക്കെയാണ് ഇന്നത്തെ പുതിയ ഫാഷൻ.
വധുവിനും കൂട്ടുകാരികൾക്കും ഒരുപോലെയുള്ള സാരിയും, വരന്റെ കൂട്ടുകാർക്കും ബന്ധുക്കൾക്കും സമാനമായ മുണ്ടും ഷർട്ടും ഒക്കെയാണ് അവർ തിരഞ്ഞെടുക്കുന്നത്. കല്യാൺ സിൽക്സ് ഇത്തവണ എന്താണ് പുതുതായി പരിചയപ്പെടുത്തുന്നത്?
ഫെതർലൈറ്റ് കാഞ്ചീവരം ഉൾപ്പെടെ ഒട്ടേറെ വെറൈറ്റികളാണ് ഇത്തവണ ഞങ്ങൾ ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ ഇപ്പോൾ എല്ലാ ജില്ലകളിലും കല്യാൺ സിൽക്സിന് ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലായിടത്തും ഉപഭോക്താക്കൾക്കായി വലിയ കളക്ഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

