എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡിനെ തുടർന്ന് വിവാദങ്ങളിൽ ഉൾപ്പെട്ട സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നിഖിലിന് പാർട്ടിയുടെ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഇഡി നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കിയ പാർട്ടി നേതൃത്വം, സംഭവത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ തീരുമാനിച്ചതായി അറിയിച്ചു. പി നിഖിലിന് എല്ലാവിധ രാഷ്ട്രീയ പിന്തുണയും നൽകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കേസിന്റെ നിയമപരമായ വശങ്ങളും രാഷ്ട്രീയ പ്രതിരോധവും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, വീണാ വിജയനുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടില്ലെന്ന നിലപാടാണ് പി നിഖിൽ സ്വീകരിച്ചിട്ടുള്ളത്.
ഇക്കാര്യം അദ്ദേഹം പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ വിശദീകരിക്കുകയും മാധ്യമങ്ങളിൽ വന്ന സാമ്പത്തിക ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളയുകയും ചെയ്തു. സിഎംആർഎൽ – എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടാണ് നിലവിലെ അന്വേഷണങ്ങൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

