നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിച്ചു. നിലവിലുള്ള കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കുക അസാധ്യമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചോര്‍ച്ച തടയുന്നതിനുമായി സ്വീകരിച്ചിട്ടുള്ള സവിശേഷ നടപടികള്‍ അധികൃതര്‍ കോടതിയില്‍ വിശദീകരിച്ചു. വിവിധ മോഡറേറ്റര്‍മാരുടെ ഒരു സംഘമാണ് പരീക്ഷയ്ക്കുള്ള ചോദ്യബാങ്ക് തയ്യാറാക്കുന്നത്.
കൂടാതെ, ചോദ്യപേപ്പറുകള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സുരക്ഷയുടെ ഭാഗമായി ജിപിഎസ് (GPS) സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ചോദ്യപേപ്പറുകളുടെ കൈകാര്യം ചെയ്യല്‍, ഗതാഗതം, വിതരണം എന്നീ ഘട്ടങ്ങളിലെല്ലാം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

