ഡല്‍ഹിയില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മലിനജല സംസ്കരണ പ്ലാന്റ് ടെൻഡര്‍ ക്രമക്കേട് കേസിൽ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സത്യേന്ദർ ജെയിൻ അറസ്റ്റിലായി. ഡൽഹി പൊലീസിന്റെ കീഴിലുള്ള ആന്റി കറപ്ഷൻ ബ്രാഞ്ചാണ് (എസിബി) നടപടി സ്വീകരിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സത്യേന്ദർ ജെയിൻ ഉൾപ്പെടെ ആറുപേരെയാണ് എസിബി കസ്റ്റഡിയിലെടുത്തത്. അനധികൃതമായി ഒരു പ്രത്യേക സ്വകാര്യ കമ്പനിക്ക് കരാർ ഉറപ്പിച്ചുനൽകുന്നതിനായി ഔദ്യോഗിക വ്യവസ്ഥകളിൽ കൃത്രിമം കാണിച്ചുവെന്നാണ് എസിബിയുടെ കണ്ടെത്തൽ.
ഇതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടുകൾ വഴി 1.52 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഡൽഹി ജൽ ബോർഡിന്റെ (ഡിജെബി) മലിനജല സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട
പദ്ധതികളിലാണ് ഈ അഴിമുഖം നടന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

