പ്രവാസലോകത്ത് ഓണാഘോഷങ്ങൾ കൂടുതൽ മനോഹരമാക്കുന്നതിനായി ഓണസദ്യയ്ക്ക് ആവശ്യമുള്ള പഴങ്ങളും പച്ചക്കറികളും വാഴയിലകളും ഉൾപ്പെടെയുള്ള വിഭവങ്ങളുമായി ലുലു ഗ്രൂപ്പിന്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽ നിന്നും ഗൾഫ് നാടുകളിലേക്ക് യാത്ര തിരിച്ചു. നാഷണൽ എയർലൈൻസിന്റെ ചരക്ക് വിമാനത്തിലാണ് ആദ്യഘട്ടമായി 45 ടൺ ഭക്ഷ്യവിഭവങ്ങൾ കയറ്റി അയച്ചത്.
ഓണസദ്യയുടെ തനിമ ചോരാതെ ഗൾഫിലെ മലയാളികൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക നടപടി. ഇതിന്റെ തുടർച്ചയായി, സദ്യവട്ടങ്ങൾക്കായി വീണ്ടും 60 ടൺ പഴങ്ങളും പച്ചക്കറികളും വാഴയിലകളുമായി മറ്റൊരു കാർഗോ വിമാനം കൂടി ഓഗസ്റ്റ് 20ന് കൊച്ചിയിൽ നിന്നും പുറപ്പെടും.
ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറി വിഭവങ്ങളാണ് ജി.സി.സി രാജ്യങ്ങളിലെ വിവിധ ലുലു സൂപ്പർമാർക്കറ്റുകളിലേക്ക് എത്തിക്കുന്നത്. ഓണക്കാലത്ത് പ്രവാസി മലയാളികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇതിന് മുൻപ് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൾഫിലെ ലുലു സ്റ്റോറുകൾ പ്രവാസികൾക്കായി സജ്ജമായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

