കൊച്ചി ഇടപ്പള്ളിയിൽ മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുള്ള തർക്കത്തിൽ അൻപതുകാരന് ദാരുണ മർദനം. ഇടപ്പള്ളി നോർത്ത് ടപ്പാലോടത്ത് വീട്ടിൽ ജോർജ് ആന്റണിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്.
സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടൻ പിടികൂടാനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും എളമക്കര പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 15ന് രാത്രി 11 മണിയോടെ ഇടപ്പള്ളി കാർത്തിക ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ബാറിലുണ്ടായിരുന്ന ജോർജ് ആന്റണിയോട് പ്രതി മദ്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇത് നൽകാ Fകാൻ വിസമ്മതിക്കുകയായിരുന്നു. ഇതിലുണ്ടായ കടുത്ത പ്രകോപനമാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചത്.
കൈവശമുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് പ്രതി ജോർജിന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ബോധരഹിതനായ ജോർജ് ബാറിനുള്ളിൽ തന്നെ നിലത്ത് വീഴുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ജോർജിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ആക്രമണം നടത്തിയ പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സെൻട്രൽ എസിപി സിബി ടോം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

