മാസപ്പടി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിന്റെ ഫ്ലാറ്റിലും തറവാട് വീട്ടിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.
കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ടിടങ്ങളിൽ ഇഡിയുടെ പരിശോധന വ്യാപകമായി തുടരുകയാണ്. കൂടാതെ, എംഎൽഎ മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ അപ്പാർട്ട്മെന്റിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്.
സംസ്ഥാനത്ത് ഇത് മൂന്നാം തവണയാണ് ഇഡി ഇത്തരത്തിൽ വ്യാപകമായ റെയ്ഡുകൾ സംഘടിപ്പിക്കുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട്ടെ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന നിഖിൽ, നിലവിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയാണ്. ‘സോലൈസ്’ എന്ന കമ്പനിയുടെ ഉടമയാണ് അദ്ദേഹം.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ കൈവശമുണ്ടായിരുന്ന ഡയറിയിൽ നിന്നാണ് നിഖിലിനെ സംബന്ധിച്ച നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. നിഖിലിന് പുറമേ മറ്റ് മൂന്ന് പേരുടെ വിവരങ്ങളും ഈ ഡയറിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് വീണ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവരുടെ വസതികളിൽ ഒരേസമയം പരിശോധനകൾ നടക്കുന്നത്.
ഇതിന്റെ ഭാഗമായി നിഖിലിന്റെ ഫറോഖ് കരുവൻതുരുത്തിയിലുള്ള തറവാട് വീട്ടിലും ഇഡി ഉദ്യോഗസ്ഥരെത്തി പരിശോധന പൂർത്തിയാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

